
Malayalam Breaking News
ഷെയ്ൻ ഒരു ഇമോഷനൽ ബോംബ്; ഷെയ്ൻ വിവാദത്തിൽ ഇഷ്ക് സംവിധായകന് പിന്നാലെ നടി മാലാ പാർവതിയും..
ഷെയ്ൻ ഒരു ഇമോഷനൽ ബോംബ്; ഷെയ്ൻ വിവാദത്തിൽ ഇഷ്ക് സംവിധായകന് പിന്നാലെ നടി മാലാ പാർവതിയും..
Published on

ഷെയ്ൻ നിഗം വിവാദം മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുമ്പോൾ പ്രതികരണവുമായി നടി മാലാ പാർവതി. ഇഷ്ക് സംവിധായകൻ അനുരാജ് തന്റെ പ്രതികരണം അറിയിച്ചതിന് പിന്നാലെയാണ് മാലാ എത്തിയത് . ഇഷ്ക് സിനിമയിൽ ഷെയ്ൻ നിഗത്തിന്റെ അമ്മയായിട്ടായിരുന്നു മാലാ പാർവതി എത്തിയത്. അനുരാജിന്റെ കുറിപ്പ് പങ്കുവെച്ചായിരുന്നു മാലാ യുടെ പ്രതികരണം. ഷെയ്ൻ ഒരു ഇമോഷനൽ ബോംബ് ആണ്. കടല് ഇരമ്പി വരുന്ന അത്രയും ഇൻടെൻസുമാണ് സത്യസന്ധവുമാണ്. പക്ഷേ അത് പൊതു സമൂഹത്തിന് ബോധിച്ചു കൊള്ളണമെന്നില്ലെന്നും മാലാ കുറിച്ചു.
മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം:
കലാകാരന്മാരുടെ അനാർക്കി എന്നും രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഷെയ്ൻ ഒരു ഇമോഷനൽ ബോംബ് ആണ്. കടല് ഇരമ്പി വരുന്ന അത്രയും ഇൻടെൻസുമാണ് സത്യസന്ധവുമാണ്. പക്ഷേ അത് പൊതു സമൂഹത്തിന് ബോധിച്ചു കൊള്ളണമെന്നില്ല. കാരണം അത് കലയ്ക്ക് ഉള്ളിൽ അത് എല്ലാവർക്കും ഇഷ്ടമാണ്. ജീവിതത്തിൽ അത് ആരും സ്വീകരിക്കാൻ തയ്യാറാവാറില്ല.
ഹെർസോഗിന്റെ ലോക പ്രശസ്ത നടൻ കിൻസ്കിയെ അനുസരിപ്പിക്കാൻ തോക്കെടുത്ത കഥ ഓർത്ത് പോകുന്നു. ജീനിയസ്സുകളെ ജീവിച്ചിരിക്കുമ്പോൾ ലോകം സ്വീകരിച്ച ചരിത്രം കുറവാണ്. വ്യക്തി ജീവതത്തിൽ അവർ അനുഭവിക്കുന്ന മാനസിക തിക്ക് മുട്ടലുകൾ മറ്റുള്ളവർക്ക് ഭാരമാണ്.
ഇഷ്കിൽ ഷെയിൻ എന്റെ മകനായപ്പോഴാണ് ഞാൻ ആ കുട്ടിയെ പരിചയപ്പെടുന്നത്. ആ കഥാപാത്രത്തെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള അവന്റെ ശ്രമങ്ങളും കമ്മിറ്റ്മെന്റും അറിയുന്നത്. ഞാൻ ഒരു 3 ദിവസമാണ് കൂടെ അഭിനയിച്ചത്.
എന്നാൽ ഷെയിനെ നന്നായി അറിയുന്ന ഇഷ്കിന്റെ സംവിധായകൻ Anuraj Manohar ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. ഞാൻ ഷെയർ ചെയ്യുന്നു. എല്ലാവർക്കും ഷെയ്നെ കുറിച്ച് ഈ അഭിപ്രായമാവില്ല എന്നറിയാം.കാരണം അച്ചടക്കമുള്ള ‘നല്ല’ കുട്ടി അല്ല ഷെയ്ൻ. കപടമായി ഒന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്. മനസ്സിൽ തോന്നുന്നത് ഒക്കെ പറഞ്ഞു എന്നു വരും. അത് തിരുത്തി എന്ന് വരും.പിന്നെയും അതിലേക്ക് മടങ്ങി എന്ന് വരും. സത്യത്തിൽ അങ്ങനെയുള്ളവർ ഉള്ളിൽ അനുഭവിക്കുന്ന ഒരു നിസ്സഹായതയുണ്ട്. അതാണ് കലയായി പുറത്ത് വരുന്നത്. അനുരാജ് എഴുതുന്നു…
Maala parvathy
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...