Connect with us

ഞാൻ എഴുതിയതൊന്നുമല്ല ഇയ്യാൾ ചെയ്യുന്നത്;മോഹൻലാലിനെ കുറിച്ചുള്ള എം ടി യുടെ വാക്കുകൾ വെളിപ്പെടുത്തി സിബി മലയിൽ!

Malayalam Breaking News

ഞാൻ എഴുതിയതൊന്നുമല്ല ഇയ്യാൾ ചെയ്യുന്നത്;മോഹൻലാലിനെ കുറിച്ചുള്ള എം ടി യുടെ വാക്കുകൾ വെളിപ്പെടുത്തി സിബി മലയിൽ!

ഞാൻ എഴുതിയതൊന്നുമല്ല ഇയ്യാൾ ചെയ്യുന്നത്;മോഹൻലാലിനെ കുറിച്ചുള്ള എം ടി യുടെ വാക്കുകൾ വെളിപ്പെടുത്തി സിബി മലയിൽ!

മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ കുറിച്ചറിയാത്തവർ വിരളമാണ്.ഇന്ന് ലോകമെങ്ങും ആരാധകരുള്ള, ഓരോ മലയാളികളുടെയും സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ് മോഹൻലാൽ. ആരാധകരേയും,സംവിധായകരേയും നടന്മാരേയും കാലങ്ങളായി ഓരോ തവണയും അത്ഭുതപെടുത്തിയിട്ടേ ഉള്ളു താരം. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചുള്ള എം ടി യുടെ വാക്കുകൾ വെളിപ്പെടുത്തി സിബി മലയിൽ എത്തിയിരിക്കുകയാണ്.

1992 ഇൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് സദയം. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് എം ടി വാസുദേവൻ നായർ ആണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഇതിലെ സത്യനാഥൻ ആയുള്ള അദ്ദേഹത്തിന്റെ പ്രകടനത്തെ ഏവരും വിലയിരുത്തുന്നത്. ഈ ചിത്രം കണ്ടതിനു ശേഷം എം ടി വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ, താൻ എഴുതിയതിനും അപ്പുറം ആണ് മോഹൻലാൽ എന്ന നടൻ ആ കഥാപാത്രത്തിന് നൽകിയ പൂർണ്ണത എന്നാണ്. മോഹൻലാൽ എന്ന നടന്റെ പ്രകടനം അത്രമാത്രം എം ടി വാസുദേവൻ നായർ എന്ന ഇതിഹാസത്തെ വരെ വശീകരിച്ചിരുന്നു.

ഒട്ടേറെ ചിത്രങ്ങൾ രചിച്ച അദ്ദേഹം മറ്റൊരു നടനെ കുറിച്ചും ഇങ്ങനെ പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സിബി മലയിൽ ദി ക്യൂ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. മോഹൻലാൽ അഭിനയിക്കുമ്പോൾ നമ്മൾ ക്യാമറയുടെ പിന്നിൽ ആണെന്ന കാര്യം മറന്നു അയാളുടെ പ്രകടനം കണ്ടു നിന്ന് പോകും എന്നും സാങ്കേതിക പ്രവർത്തകർ വരെ ആ പ്രകടനത്തിൽ ശ്രദ്ധിച്ചു ജോലിയിൽ നിന്ന് വിട്ടു അത് കണ്ടു നിൽക്കും എന്നും സിബി മലയിൽ പറയുന്നു. എങ്ങനെയാണു ഈ നടന് ഇത് സാധിക്കുന്നത് എന്ന് തനിക്കു അറിയില്ല എന്നും സിബി മലയിൽ പറയുന്നു.

മോഹൻലാലിനെ നായകനാക്കി ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. കിരീടം, ദശരഥം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഭരതം, കമലദളം, മായാമയൂരം, ധനം, ചെങ്കോൽ, ഉസ്താദ്, ദേവദൂതൻ, ഫ്ലാഷ് എന്നീ ചിത്രങ്ങളും സിബി മലയിൽ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ സമ്മർ ഇൻ ബത്‌ലഹേം എന്ന സിബി മലയിൽ ചിത്രത്തിലെ മോഹൻലാലിന്റെ നിരഞ്ജൻ എന്ന അതിഥി വേഷവും വലിയ ഹിറ്റായ ഒന്നാണ്. തന്നെ വിസ്മയിപ്പിക്കിചിട്ടല്ല ഒരേ ഒരു നടൻ ആണ് മോഹൻലാൽ എന്ന് പല അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുള്ള സംവിധായകൻ ആണ് സിബി മലയിൽ.

about mohanlal

More in Malayalam Breaking News

Trending

Recent

To Top