Connect with us

മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി മറ്റുള്ളവർക്ക് വ്യക്തമാണ് – കിടിലൻ മറുപടിയുമായി മാല പാർവതി

Malayalam Breaking News

മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി മറ്റുള്ളവർക്ക് വ്യക്തമാണ് – കിടിലൻ മറുപടിയുമായി മാല പാർവതി

മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി മറ്റുള്ളവർക്ക് വ്യക്തമാണ് – കിടിലൻ മറുപടിയുമായി മാല പാർവതി

Mammootty’s Character Poster From Unda

മമ്മൂട്ടി ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഭിനേത്രി മാല പാര്‍വതിക്ക് അശ്ലീല ചുവയില്‍ ചോദ്യം ചോദിച്ചയാള്‍ക്ക് താരത്തിന്റെ വക ചുട്ടമറുപടി. ചിത്രം കണ്ട ശേഷം അതൊരു അര്‍ത്ഥമുള്ള സിനിമയാണെന്നും നിര്‍ബന്ധമായും കാണണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റിനാണ് രാജു പാലതായി അശ്ലില ചുവയോടെ കമന്റ് ചെയ്തത്.

‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ?’ എന്നായിരുന്നു ഇയാളുടെ കമന്റ്. കമന്റ് ശ്രദ്ധയില്‍പ്പെട്ട പാര്‍വതി കൃത്യമറുപടി തന്നെ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. ‘കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? Block ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ..അത് വ്യക്തവും ആണ്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്’ എന്നായിരുന്നു പാര്‍വതിയുടെ മറുപടി.

നടി പിന്നീട് രാജുവിന്റെ കമന്റിന്റെയും തന്റെ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്പെഷ്യലാണ്. എന്നാല്‍ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമന്റ് ഒന്ന് നോക്കിക്കേ.. രണ്ട് അര്‍ത്ഥത്തില്‍ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്… എവിടെ വേണമെങ്കിലും കോമഡി എന്ന പേരില്‍ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ…’ എന്നായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവം വൈറലായതോടെ രണ്ട് മണിക്കൂറിന് ശേഷം രാജു കമന്റ് ഡിലീറ്റ് ചെയ്തു. കൂടാതെ ഇയാള്‍ മാപ്പ് ചോദിക്കുകയും ചെയ്തു. ‘എന്റെ കമന്റ് ഞാന്‍ പിന്‍വലിക്കുന്നു. ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു പുതിയ കമന്റ്.

Maala parvathy against vulgar comment

More in Malayalam Breaking News

Trending