Malayalam Breaking News
ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യു സി സിയിൽ വേണ്ടെന്ന് അവർ ആദ്യം തന്നെ തീരുമാനിച്ചിരിക്കും – മാല പാർവതി
ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യു സി സിയിൽ വേണ്ടെന്ന് അവർ ആദ്യം തന്നെ തീരുമാനിച്ചിരിക്കും – മാല പാർവതി
By
തുടക്കത്തിൽ വലിയ ഒച്ചപ്പാടുകൾ സൃഷ്‌ടിച്ച ഒരു സംഘടനയായിരുന്നു ഡബ്ള്യു സി സി . താര സംഘടനയ്‌ക്കെതിരെ ശക്തമായ പ്രതികരണങ്ങൾ നടത്തിയ ഡബ്ള്യു സി സി ഇപ്പോൾ നിശ്ശബ്ദതയിലാണ് . ഡബ്ള്യു സി സി യിൽ ഭാഗമല്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് മാല പാർവതി .
തന്റെ സംഘടന ‘അമ്മ’യാണെന്ന് വ്യക്തമാക്കുന്ന പാര്‍വതി ഡബ്ള്യൂ.സി.സിയോട് തനിക്കുള്ളത് ബഹുമാനമാണെന്നും പറയുന്നു. ഡബ്ള്യൂ.സി.സി ആരംഭിച്ചപ്പോള്‍ തന്നെ താനതിന്റെ ഭാഗമായിരുന്നില്ലെന്നും താനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യൂ.സി.സിയില്‍ വേണ്ടെന്ന് അവര്‍ ആദ്യമേ തീരുമാനിച്ചതാവാമെന്നും കേരളകൗമുദി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ മാല പാര്‍വതി പറയുന്നു .
ദിലീപ് വിഷയത്തില്‍ എടുത്ത നിലപാടിനെ കുറിച്ചും മാല പാര്‍വതി തുറന്നു പറയുന്നു. ദിലീപ് വിഷയത്തില്‍ ഞാനെടുത്ത നിലപാടില്‍ അവര്‍ക്ക് നല്ല ദേഷ്യം വന്നുകാണും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല. പ്രശ്നത്തില്‍ പെട്ടൊരാളെ ഞാനും കൂടി ചവിട്ടുന്നില്ല എന്നൊരു തീരുമാനവുമെടുത്തു. അതവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ല. അതേ എനിക്കുപറ്റു. ഒരു പക്ഷേ മോശം സ്വഭാവമായിരിക്കാം എന്നാല്‍ വ്യക്തിപരമായ ബന്ധങ്ങള്‍ തന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണെന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.
maala parvathi about w c c
