
Malayalam
മമ്മൂട്ടിയും, കുഞ്ചാക്കോ ബോബനും , വിനായകനും, ജോജു ജോര്‍ജ്ജും; ചിത്രം പൊടിപൊടിക്കും!
മമ്മൂട്ടിയും, കുഞ്ചാക്കോ ബോബനും , വിനായകനും, ജോജു ജോര്‍ജ്ജും; ചിത്രം പൊടിപൊടിക്കും!

മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നു എന്ന് കേട്ടാൽ ആരായാലും ഒന്ന് ശ്രദ്ധിക്കും.എന്നാൽ അത്തരമൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവാഗതനായ കെ എം കമൽ സംവിധാനം ചെയ്യുന്ന ‘പട’യിൽ മമ്മൂട്ടിയും, കുഞ്ചാക്കോ ബോബന്, വിനായകന് ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു എന്നാണ് റിപോർട്ടുകൾ. 80 ശതമാനം ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുക. ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നാല് സാധാരണക്കാര്‍ അയ്യങ്കാളി പടയുടെ ബാനറില്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. അതേസമയം കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന വണ്‍ എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നതിന് മുന്‍പ് മമ്മൂട്ടി പടയിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കും. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രം കൂടിയായിരിക്കും പട. സമീര്‍ താഹിറാണ് പടയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
mammotty joju vinayakan kunjakkoboban upcoming film
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...