
Malayalam Breaking News
നായിക പാർവതിയോ?എന്നാൽ നീ തീർന്നടാ;വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത്!
നായിക പാർവതിയോ?എന്നാൽ നീ തീർന്നടാ;വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത്!
Published on

മലയാള സിനിമയിൽ വളരെ ഏറെ മുന്നിട്ടു നിന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ഉയരെ.ചിത്രത്തിന് ഏറെ പ്രേക്ഷക പിന്തുണയായാണ് ലഭിച്ചത്.മലയാള സിനിമയിൽ ഇത്രയും മനോഹരമായ ചിത്രം ചെയ്തതിൽ ഏറെ പ്രശംസ ഏറ്റു വാങ്ങിയിരുന്നു.ഇപ്പോഴിതാ ചിത്രം ചെയ്യുമ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.ഉയരെ എന്ന സിനിമയിൽ പാർവതിയെ നായികയാക്കാൻ തീരുമാനിച്ചപ്പോൾ ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നു സംവിധായകൻ മനു അശോകൻ.നീ തീർന്നടാ എന്നായിരുന്നു ഒരു സന്ദേശം.
അങ്ങനെ തീരുകയാണെങ്കിൽ തീരട്ടെയെന്നു മറുപടിയും നൽകി. ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉയരെയുടെ പ്രദർശനത്തിനു ശേഷം മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു മനു അശോകൻ. പാർവതിയല്ലാതെ മാറ്റാരെയും ആ വേഷത്തിലേക്കു സങ്കൽപിക്കാൻ കഴിയില്ലായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. മികച്ച പ്രതികരണമാണു ഉയരെയ്ക്കു ലഭിച്ചത്.
ഡോ.ബിജുവിന്റെ വെയിൽമരങ്ങൾ,നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ, ആനന്ദ് ജ്യോതിയുടെ ബ്രസീലിയൻ ചിത്രം ഉമ: ലൈറ്റ് ഒാഫ് ഹിമാലയ എന്നിവ പ്രദർശിപ്പിച്ചു. ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ്, മംഗോളിയൻ ചിത്രം ദി സ്റ്റീഡ് എന്നിവ മികച്ച അഭിപ്രായം നേടി.
മനു അശോകന്റെ ആദ്യ സംവിധാന സംരഭമായിരുന്നു പാര്‍വതി നായികയായ ‘ഉയരെ’. ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
about uyare movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...