Connect with us

അമ്മയുടെ പ്രൊഫഷനാണ് എനിക്കും ഇഷ്ടം;ആര്യയുടെ മകൾ ആരാധകന് നൽകിയ മറുപടി!

Malayalam

അമ്മയുടെ പ്രൊഫഷനാണ് എനിക്കും ഇഷ്ടം;ആര്യയുടെ മകൾ ആരാധകന് നൽകിയ മറുപടി!

അമ്മയുടെ പ്രൊഫഷനാണ് എനിക്കും ഇഷ്ടം;ആര്യയുടെ മകൾ ആരാധകന് നൽകിയ മറുപടി!

മിനിസ്‌ക്രീനിലും ബിഗ് ശ്രീനിലുമായി തിളങ്ങിനിൽക്കുകയാണ് ആര്യ.ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ആര്യ ഇടയ്ക്കൊക്കെ വിവാദങ്ങളിലും ചെന്ന് തലവെയ്ക്കാറുണ്ട്.ഇപ്പോളിതാ മക്കളുമൊത്ത് ഇൻസ്റ്റഗാമിൽ വന്ന ഒരു ലൈവാണ് ആര്യയ്ക്ക് വിനയായത്.ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകളുടെ ഇഷ്ടങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യയും മകള്‍ റോയയും. ചില രസകരമായ ചോദ്യങ്ങള്‍ക്ക് മകള്‍ മറുപടി നല്‍കി.

അമ്മയെ മേക്കപ്പിലാണോ അല്ലാതെയാണോ ഇഷ്ടമെന്ന് ആരാധകന്‍റെ ചോദ്യത്തിന് മേക്കപ്പിലാണെന്നായിരുന്നു റോയയുടെ മറുപടി. അമ്മയെ റോയ എത്ര ഇഷ്ടപ്പെടുന്നുവെന്ന ചോദ്യത്തിന് ആയിരം എന്നായിരുന്നു മകളുടെ മറുപടി. വെറും ആയിരമോ ? എന്ന് തിരിച്ച് ആര്യ ചോദിച്ചപ്പോള്‍ അതിന് മുകളിലാണെന്ന് റോയ പറയുന്നു. ഏത് പ്രൊഫഷനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അമ്മയുടെ പ്രൊഫഷനാണെന്നും റോയ മറുപടി പറയുന്നു. അമ്മ ചെയ്യുന്ന ഏത് പ്രോഗ്രാമാണ് ഇഷ്ടമെന്ന ചോദ്യത്തിന് സ്റ്റാര്‍ട്ട് മ്യൂസിക് എന്നായിരുന്നു ഉത്തരം.

അതിനിടയില്‍ ആര്യയോടുള്ള ഒരു ഗൗരവമുള്ള ചോദ്യത്തിന് മറുപടി ശ്രദ്ധേയമായിരുന്നു. കുട്ടിയെ ഗേള്‍സ് സ്കൂളിലാണോ ചേര്‍ക്കുക എന്ന് ചോദ്യത്തന്, സ്കൂള്‍ മിക്സഡാണോ അല്ലയോ എന്നതായിരിക്കില്ല തന്‍റെ തെരഞ്ഞെടുപ്പെന്ന് ആര്യ പറഞ്ഞു. എന്‍റെ കുഞ്ഞിനെ അവരുടെ കുഞ്ഞിനെപ്പോലെ നോക്കുന്ന മാനേജ്മെന്‍റും ടീച്ചേഴ്സുമുള്ള സ്കൂളിലായിരിക്കുമെന്നും ആര്യ മറുപടി പറയുന്നു.

arya in instagram live got viral

Continue Reading
You may also like...

More in Malayalam

Trending

Recent

To Top