
Malayalam Breaking News
മമ്മുട്ടി ചിത്രം തകർക്കാൻ ക്വട്ടേഷൻ നൽകി സംവിധായകൻ തെളിവുകൾ പുറത്ത്;ഞെട്ടലോടെ സിനിമാലോകം!
മമ്മുട്ടി ചിത്രം തകർക്കാൻ ക്വട്ടേഷൻ നൽകി സംവിധായകൻ തെളിവുകൾ പുറത്ത്;ഞെട്ടലോടെ സിനിമാലോകം!
Published on

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഒന്നടങ്കം.അദ്ദേഹം ഒരു അതുല്യ പ്രതിഭയാണ്.മമ്മുട്ടിയിലെ അഭിനേതാവിനെ മലയാളികൾക്ക് വളരെ നന്നായി അറിയാവുന്നതാണ്.തൻറെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ഏറെ ശ്രദ്ധയും നൽകാറുണ്ട്. മാസ്സും ക്ലാസും ചരിത്ര സിനിമകളടക്കം എന്നും അദ്ദേഹത്തിൻറെ കൈകളിൽ ഭദ്രമായി ഇരിക്കാറുണ്ട്.ചരിത്ര സിനിമകളിൽ എന്നും ഏറെ മുന്നിൽ ഉള്ള താരം കൂടെയാണ് മമ്മുട്ടി.. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുമ്പോൾ ഇറുക്കയും നീട്ടി കാത്തിരിക്കുകയാണ് ആരാധകർ.മാമാങ്ക കഥയുമായെത്തുന്ന മാമാങ്കത്തിനായി കാത്തിരിപ്പിലാണ് സിനിമാലോകമടക്കം. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കം തകർക്കാൻ സംഘടിത ശ്രമമമെന്ന് പരാതി. സിനിമയുടെ സഹനിർമ്മാതാവ് ആന്റണി ജോസഫ് ആണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. സിനിമയെ തകർക്കാൻ ബോധപൂർവ ശ്രമമമാണ് നടക്കുന്നതെന്നും പരാതിയിലുണ്ട്.
സിനിമ റിലീസ് ചെയ്യും മുമ്പ് മോശമാണെന്ന് റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പടെയാണ് പോലീസിന് നൽകിയിരിക്കുന്നത്. റിലീസ് ചെയ്യാത്ത സിനിമയ്ക്ക് മോശം റിവ്യു എഴുതിയും ചിത്രം പരജായമാണെന്ന് പോസ്റ്റെഴുതിയുമാണ് ഇവർ പ്രചരണമാരംഭിച്ചിരിക്കുന്നത്.
സിനിമയുടെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സജീവ് പിള്ളയുടെ പേരെടുത്ത് പറഞ്ഞാണ് പരാതി. സജീവിന് 21.75 ലക്ഷം രൂപാ നൽകിയിട്ടുണ്ടെന്നും സജീവ് പിള്ളയുടെ സംവിധാനത്തിൽ 13 കോടിയോളം നഷ്ടം സംഭവിച്ചെന്നും നിർമ്മാതാവ് ആരോപിക്കുന്നു.
നവമാധ്യമങ്ങളിലൂടെ സജീവ് പിള്ളയുടെ നേതൃത്വത്തിൽ സിനിമയെ തകർക്കാൻ ബോധപൂർവ ശ്രമമമുണ്ടെന്നും ഇവർ ആരോപിക്കുന്നു. ആരുടെയെങ്കിലും ക്വട്ടേഷനുകൾ ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ഏറ്റെടുത്തതാണോ എന്ന് സംശയമുണ്ടെന്നും സിനിമയ്ക്ക് എതിരായ പ്രചരണം ഒരേ കേന്ദ്രത്തിൽ നിന്നാണെന്നും ആന്റണി പരാതിയിൽ പറയുന്നു.
സിനിമ പുറത്തിറക്കാതിരിക്കാനും പരാജയപ്പടുത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പരാതിയിലുണ്ട്. ഡിസംബർ 12നാണ് മാമാങ്കം റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മാണം.
ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ഇതിനായുളള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയിരുന്നു. ആരാധകരും പ്രേക്ഷകരും ഒരപോലെ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. ഇതിനിടെ റിലീസിന് കുറച്ച് ദിവസം മാത്രം ബാക്കിനില്‍ക്കെ സിനിമയെ തകര്‍ക്കാന്‍ ചിലര്‍ ആസുത്രീതമായി ശ്രമിക്കുവെന്ന് സഹനിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം റേഞ്ച് ഡി ഐജിക്ക് നല്കിയ പരാതിയിലാണ് സഹനിര്‍മ്മാതാവ് ആന്റണി ജോസഫ് ഇക്കാര്യങ്ങള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചിത്രത്തിനെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുകകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചാരണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സിനിമയെ തകര്‍ക്കാന്‍ മുന്‍സംവിധായകന്‍ സജീവ് പിളളയും മറ്റുളളവരും ശ്രമിക്കുന്നുണ്ടെന്നാണ് സഹനിര്‍മ്മാതാവ് ആരോപിച്ചിരിക്കുന്നത്.
സജീവ് പിളളയുടെ സംവിധാനത്തില്‍ 13കോടിയില്‍പരം രൂപയുടെ നഷ്ടം നിര്‍മ്മാതാവിന് സംഭവിച്ചതായും പരാതിയില്‍ പറയുന്നു. പിന്നീട് 21.75 ലക്ഷം രൂപ നല്കി സജീവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതിന് ശേഷം സിനിമയെ തകര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ അടക്കം സജീവും മറ്റു ചിലരും ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നാണ് പരാതി.
ഒരേ കേന്ദ്രത്തില്‍ നിന്നാണ് സോഷ്യല്‍ മീഡിയയിലെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്തതാണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും പോലീസ് അന്വേഷിക്കേണ്ടതുണ്ട്. 55 കോടി രൂപയാണ് മാമാങ്കം സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്.
ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുളളത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തിയില്ലെങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും. മാമാങ്കം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംഘത്തിന്റെ കണ്ണിയായാണ് സജീവ് പിളള ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ സംശയിക്കുന്നു.
ഈ രണ്ട് വിഭാഗത്തിന്റെയും നീക്കങ്ങള്‍ അന്വേഷണ വിധേയമാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. നേരത്തെ സജീവ് പിളളയ്ക്ക് പകരം എം പദ്കുമാറായിരുന്നു മാമാങ്കത്തിന്റെ സംവിധാനം ഏറ്റെടുത്തിരുന്നത്. സജീവ് പിളളയുടെ പരിചയക്കുറവ് മൂലം ചിത്രത്തിന് വന്‍ നഷ്ടമാണ് സംഭവിച്ചതെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിളളി തന്നെ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുളളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നുവെന്നും നിര്‍മ്മാവ് മുന്‍പ് പറഞ്ഞിരുന്നു.
about mamankam movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...