Connect with us

ജോഷിയുടെ വാശിയും; പ്രതികാര ദാഹിയായി മമ്മൂട്ടിയും;250 ദിവസത്തിലേറെ പ്രദർശിപ്പിച്ചു ആ സൂപ്പർ ഹിറ്റ് ചിത്രം!

Malayalam Breaking News

ജോഷിയുടെ വാശിയും; പ്രതികാര ദാഹിയായി മമ്മൂട്ടിയും;250 ദിവസത്തിലേറെ പ്രദർശിപ്പിച്ചു ആ സൂപ്പർ ഹിറ്റ് ചിത്രം!

ജോഷിയുടെ വാശിയും; പ്രതികാര ദാഹിയായി മമ്മൂട്ടിയും;250 ദിവസത്തിലേറെ പ്രദർശിപ്പിച്ചു ആ സൂപ്പർ ഹിറ്റ് ചിത്രം!

മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ മാത്രം സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ജോഷി,മമ്മുട്ടി കൂട്ടുകെട്ട്.കൂടാതെ മമ്മുട്ടിയുടെ കരിയറിലെ തന്നെ വലിയ വലിയ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടെയാണ് ജോഷി.ന്യൂഡൽഹിയും നിറക്കൂട്ടും കൗരവരും സംഘവും നായർസാബുമെല്ലാം ആ കൂട്ടുകെട്ടിൽ ഉണ്ടായ വൻവിജയങ്ങൾ ആണ്.ഈ ചിത്രങ്ങൾ എല്ലാം തന്നെ മലയാള സിനിമയ്ക്കു മറക്കാൻ കഴിയാത്ത മലയാള ചിത്രങ്ങളായാണ് ഇതെല്ലം തന്നെ ഈ ചിത്രങ്ങൾക്ക് ഇന്നും മലയാളികൾ ഏറെ പിന്തുണയും നൽകുന്നുണ്ട്.

സൂപ്പർഹിറ്റായ നിറക്കൂട്ടിൽ ഭാര്യയുടെ കൊലയാളിയാണ് നായക കഥാപാത്രമായ രവിവർമ്മ ജയിൽപ്പുള്ളിയാണ്. എന്നിട്ടും ആ സിനിമയെ കുടുംബപ്രേക്ഷകർ നെഞ്ചിലേറ്റി. 1985ലാണ് നിറക്കൂട്ട് പ്രദർശനത്തിനെത്തുന്നത്. സുന്ദരനായ മമ്മൂട്ടി മലയാള സിനിമയിലെ ഏറ്റവും വലിയ വാണിജ്യഘടകമായിരുന്ന കാലത്ത് വിരൂപനായ മമ്മൂട്ടിയെ അവതരിപ്പിച്ചതാണ് നിറക്കൂട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.

അക്കാലത്തെ സൂപ്പർ രചയിതാവായിരുന്ന ഡെന്നിസ് ജോസഫായിരുന്നു ഈ സിനിമയുടെ തിരക്കഥ രചിച്ചത്. ഒരു കൊമേഴ്‌സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ജോഷി ഡെന്നിസ് ജോസഫ് ടീം ഒരുക്കിയിരുന്നു. മാധ്യമലോകത്തിന്റെ പശ്ചാത്തലവും ജയിലും പ്രതികാരവും എല്ലാം കൃത്യ അളവിൽ ചേർത്ത് ഒരു വൻ ഹിറ്റ് സൃഷ്ടിക്കുകയായിരുന്നു ജോഷി.

പ്രധാന കേന്ദ്രങ്ങളിൽ നിറക്കൂട്ട് 250 ദിവസത്തിലേറെ പ്രദർശിപ്പിച്ചു. മമ്മൂട്ടിക്ക് ഏറെ പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത നിറക്കൂട്ടിൻറെ സംഗീത സംവിധാനം ശ്യാം ആയിരുന്നു. നിറക്കൂട്ട് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. അത് ജോഷിയുടെ വാശിയുടെ കഥയാണ്. നിറക്കൂട്ടിൽ മമ്മൂട്ടി ജയിൽപ്പുള്ളിയുടെ വേഷത്തിലാണ്. തലമൊട്ടയടിച്ച രൂപവും കുറ്റിത്താടിയുമാണ് ആ ചിത്രത്തിലെ കഥാപാത്രത്തിനായി ജോഷിയും ഡിസൈനർ ഗായത്രി അശോകനും തീരുമാനിച്ചത്.

എന്നാൽ അതേസമയം തന്നെ ബാലു മഹേന്ദ്ര സംവിധാനം ചെയ്യുന്ന ‘യാത്ര’ എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചുവരുന്നുണ്ടായിരുന്നു. നിറക്കൂട്ടിൻറെ ലുക്ക് ഇഷ്ടപ്പെട്ട ബാലു മഹേന്ദ്ര ‘യാത്ര’യിലും മമ്മൂട്ടിക്ക് ആ ലുക്ക് മതി എന്ന് തീരുമാനിച്ചു. ഇതറിഞ്ഞ ജോഷിക്ക് വാശിയായി. താൻ മനസിൽ ആഗ്രഹിച്ച മമ്മൂട്ടിരൂപം മറ്റൊരു ചിത്രത്തിലൂടെ പുറത്തുവന്നാൽ ശരിയാകില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

പിന്നെ ജോഷി രാപ്പകൽ അധ്വാനമായിരുന്നു. യാത്ര റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്‌ബെങ്കിലും നിറക്കൂട്ട് പ്രദർശനത്തിനെത്തിക്കണമെന്നായിരുന്നു ജോഷിയുടെ വാശി. മമ്മൂട്ടി പോലുമറിയാതെയാണ് നിറക്കൂട്ട് യാത്രയ്ക്ക് മുമ്പേ എത്തിക്കാൻ ജോഷി ശ്രമിച്ചത്. ഒടുവിൽ ജോഷിയുടെ വാശി ജയിച്ചു. യാത്ര റിലീസാകുന്നതിന് എട്ടുദിവസങ്ങൾക്ക് മുമ്ബ് നിറക്കൂട്ട് റിലീസ് ചെയ്യാൻ ജോഷിക്ക് കഴിഞ്ഞു. 1985 സെപ്റ്റംബർ 12നാണ് നിറക്കൂട്ട് റിലീസായത്. സെപ്റ്റംബർ 20ന് യാത്രയും റിലീസായി. രണ്ട് ചിത്രങ്ങളും വമ്പബൻ ഹിറ്റുകളായി മാറി എന്നത് ചരിത്രം.

about joshi and mammootty movie

More in Malayalam Breaking News

Trending

Recent

To Top