
Malayalam
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടോ;ദുൽഖറിന്റെ ചിത്രം ചർച്ചയാകുന്നു!
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടോ;ദുൽഖറിന്റെ ചിത്രം ചർച്ചയാകുന്നു!
Published on

ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുക എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ദുല്‍ഖര്‍ സല്മാന് സുകുമാര കുറുപ്പാകുന്ന സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.ഇപ്പോളിതാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ദുല്‍ഖറിന്റെ ആരാധകര്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
സിനിമയുടെ വ്യത്യസ്തമായ ടെെറ്റിൽ പോസ്റ്റർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു.ഇതിനുപിന്നാലെ ഇപ്പോൾ പുറത്തുവിട്ട ചിത്രം നിമിഷനേരം കൊണ്ട് വൈറലാക്കുകയായിരുന്നു. ചിലര്‍ ദുല്‍ഖറിന്റെ ലുക്ക് കണ്ട് ആകാംക്ഷയോടെയാണ് സുകുമാര കുറുപ്പിനായി കാത്തിരിക്കുന്നത്. ചിലരാകട്ടെ ഇതാണോ സുകുമാര കുറുപ്പ് എന്ന ചോദ്യവും ഉന്നയിക്കുകയാണ്. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ നടക്കുന്ന പ്രധാന ചര്‍ച്ച ദുല്‍ഖറിനെയും സുകുമാര കുറുപ്പിനെയും സംബന്ധിച്ചാണ്.
ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുകുമാര കുറുപ്പിന്റെ ഷൂട്ടിങ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനാണ്.
1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.
dulquer as sukumara kurup
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...