Malayalam
തരികിട സാബുവിന് ശ്വേതാ മേനോന്റെ ചക്കരയുമ്മ;ശ്രീലക്ഷ്മിയുടെ വിവാഹത്തിലെ സൂപ്പർ മുഹൂർത്തം!
തരികിട സാബുവിന് ശ്വേതാ മേനോന്റെ ചക്കരയുമ്മ;ശ്രീലക്ഷ്മിയുടെ വിവാഹത്തിലെ സൂപ്പർ മുഹൂർത്തം!
കഴിഞ്ഞ ദിവസം ജഗതിശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹമായിരുന്നു.കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് നടന്ന ചടങ്ങിൽ സിനിമ താരങ്ങൾ കുറവായിരുന്നെങ്കിലും തിളങ്ങിയത് ബിഗ് ബോസ് താരങ്ങളായിരുന്നു.ബിഗ് ബോസ്സിലെ ഒട്ടുമിക്ക മത്സരാർത്ഥികളും വിവാഹത്തിൽ പങ്കെടുത്തു.ശ്വേതാ മേനോൻ,സാബുമോൻ,ബഷീർ ബഷി ,രഞ്ജിനി ഹരിദാസ്,അർച്ചന,ദിയ സന തുടങ്ങി മിക്കവരും തിളങ്ങി നിന്നു.എന്നാൽ അവിടെയും സാബുമോനൊരു കോളടിച്ചു.വെറുതെ നിന്ന സാബുമോന് ദേണ്ടെ ശ്വേതയുടെ വക ഒരു ചക്കര ഉമ്മ.
പെട്ടന്നു കിട്ടിയതായതുകൊണ്ട് സാബുവും ഒന്ന് ഞെട്ടി.ഒപ്പം രഞ്ജിനിയും അർച്ചനയും ഒക്കെ ഉണ്ടായിരുന്നു.ബിഗ് ബോസിൽ വെച്ചാണ് ശ്വേതയും സാബുവും കൂടുതൽ അടുക്കുന്നത്.എന്തായാലും പ്രതീക്ഷിക്കാതെ കിട്ടിയ ഉമ്മയാണെങ്കിലും സാബുമോൻ ഹാപ്പിയായി…വീഡിയോ കാണാം…
വളരെ പെട്ടന്നായിരുന്നു ശ്രീലക്ഷ്മിയുടെയും മുംബൈയിൽ കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറിന്റെയും വിവാഹം നിശ്ചയിച്ചത്.ജിജിന്‍ ജഹാംഗീറിന്റെ കൈകോര്‍ത്തിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും താരം ആവശ്യപ്പെട്ടിരുന്നു.കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായില്‍ സെറ്റില്‍ഡാണ്.അഞ്ചു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം. എറണാകുളത്ത് സേക്രട്ട് ഹാര്‍ട് കോളേജില്‍ പഠിക്കുമ്ബോള്‍ ഫ്‌ളാറ്റിലെ അയല്‍ക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീലക്ഷ്മി പറയുന്നു.
sabumon and swetha menon in sreelekshmi’s wedding