
Bollywood
ഭാര്യയുടെ ഉയരത്തെ കളിയാക്കി അമിതാഭ് ബച്ചൻ;ഇത്രയ്ക്ക് വേണ്ടീയിരുന്നില്ലന്ന് ആരാധകർ!
ഭാര്യയുടെ ഉയരത്തെ കളിയാക്കി അമിതാഭ് ബച്ചൻ;ഇത്രയ്ക്ക് വേണ്ടീയിരുന്നില്ലന്ന് ആരാധകർ!
Published on

തികഞ്ഞ അഭിനേതാവ് മാത്രമല്ല, രസികനായ അവതാരകൻ കൂടിയാണ് താനെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ‘കോൻ ബനേഗ ക്രോർപതി’ എന്ന ഷോയിലാണ് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തമാശ പറഞ്ഞ് ബച്ചൻ മൽസരാർഥികളെയും കാണികളെയും രസിപ്പിച്ചത്.
ചന്ദൻ കുമാർ എന്ന മൽസരാർഥിയെ പരിചയപ്പെടുത്തുമ്പോഴാണ് പങ്കാളിയുമായുള്ള ഉയര വ്യത്യാസം സംസാരവിഷയമായത്.മൽസരാർഥിയുമായുള്ള സംസാരത്തിനിടെ പങ്കാളിയുമായുള്ള ഉയരവ്യത്യാസത്തിന്റെ കാര്യം ചർച്ച ചെയ്യുമ്പോഴാണ് ബിഗ്ബി താനും ഭാര്യയും തമ്മിലുള്ള ഉയരവ്യത്യാസത്തെക്കുറിച്ച് സംസാരിച്ചതും ജയാ ബച്ചനെ കളിയാക്കിയതും.
ചന്ദൻ കുമാർ ഉടൻ തന്നെ വിവാഹിതനാകുമെന്നും ഉയരം നോക്കിയാണ് അദ്ദേഹം പങ്കാളിയെ തെരഞ്ഞെടുത്തത് എന്നുമായിരുന്നു ബച്ചന്റെ പ്രസ്താവന. പങ്കാളിയുമായുള്ള ഉയരവ്യത്യാസത്തെക്കുറിച്ച് ഉപദേശം തരാനൊന്നും താൻ ആളല്ലെന്ന് ഭാര്യ ജയാബച്ചനും താനുമായുള്ള ഉയരവ്യത്യാസം ഉദാഹരണമാക്കി പറഞ്ഞ അദ്ദേഹം ഇതിന്റെ തിക്തഫലം വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു.
amitabh bachchan about his wife
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....