
Tamil
ബിഗിലിൽ നായികയായി നയൻതാരയെ തിരഞ്ഞെടുക്കാനുള്ള കാരണം?
ബിഗിലിൽ നായികയായി നയൻതാരയെ തിരഞ്ഞെടുക്കാനുള്ള കാരണം?

ആറ്റ്ലി വിജയ് കൂട്ടുകെട്ടിൽ 300 കോടി കളക്ഷൻ പിന്നിട്ട ചിത്രമാണ് ബിഗിൽ.കേരളത്തിനകത്തും പുറത്തും വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ എല്ലാ വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോളിതാ അറ്റ്ലി തന്റെ ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ തിരഞ്ഞെടുത്തതിലുള്ള കാരണം വ്യക്തമാക്കുകയാണ്.
നയൻതാര വളരെ സ്ട്രോങ്ങ് ആയ ഒരു സ്ത്രീ ആണെന്നാണ് ആറ്റ്ലി പറയുന്നത്. മനസ്സ് കൊണ്ട് ഇത്രയും സ്ട്രോങ്ങ് ആയ ഒരു സ്ത്രീയോടൊപ്പം താൻ ഇതുവരെ ജോലി ചെയ്തിട്ടില്ല എന്നും ആറ്റ്ലി പറയുന്നു. താൻ ബിഗിൽ എന്ന ചിത്രത്തിന്റെ കഥ നയൻതാരയോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ആറ്റ്ലി ഇതുവരെ ചെയ്ത ചിത്രങ്ങളിൽ തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട കഥ ഇതാണെന്നാണ്. മാത്രമല്ല, ദളപതി വിജയ്, ആറ്റ്ലി എന്നിവർ സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനവും പ്രാധാന്യവും മാത്രം മതി ഈ ചിത്രം സൂപ്പർ ഹിറ്റാവാൻ എന്നും നയൻതാര പറഞ്ഞതായി ആറ്റ്ലി പറഞ്ഞു. സ്ത്രീ ശാക്തീകരണം വിഷയമാക്കി എടുത്ത ഈ ചിത്രം ഒരു വനിതാ ഫുട്ബോൾ ടീമിന്റെയും അതിന്റെ കോച്ച് ആയി വരുന്ന വിജയ് കഥാപാത്രത്തിന്റെയും കഥ ആണ് പറയുന്നത്. ഒരു ഫിസിയോതെറാപിസ്റ് ആയാണ് നയൻ താര ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുന്ന തരത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഇത്തവണയും അറ്റ്ലി വിജയിച്ചു എന്ന് തന്നെ പറയാം. ആറ്റ്ലിയുടെ ആദ്യ ചിത്രമായ രാജ റാണിയിൽ നായികാ വേഷം ചെയ്ത നയൻതാര ആണ് ബിഗിൽ എന്ന ചിത്രത്തിലും നായികാ വേഷം ചെയ്ത.
atlee about nayanthara
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....