
Malayalam
പ്രണയമുണ്ടോ..കന്യകയാണോ..സൈബര്‍ സദാചാരികള്‍ക്ക് നിവേദ നൽകുന്ന മറുപടി സൂപ്പർ!
പ്രണയമുണ്ടോ..കന്യകയാണോ..സൈബര്‍ സദാചാരികള്‍ക്ക് നിവേദ നൽകുന്ന മറുപടി സൂപ്പർ!

മലയാളം, തമിഴ് ,തെലുഗ് ഭാഷകളിലായി നിരവധി സിനിമകൾ ചെയ്തിട്ടുള്ള താരമാണ് നിവേദ തോമസ്.മലയാളത്തിൽ താരം അഭിനയിച്ച ചിത്രം വലിയ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു മലയാളത്തിൽ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് നടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ തരാം സജീവമാകുകയായിരുന്നു.ഇപ്പോളിതാ സൈബര്‍ സദാചാരികള്‍ക്ക് കിടിലന്‍ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് ”കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നത്.”നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം” എന്നാണ് നിവേദ കുറിച്ചിരിക്കുന്നത്.
നാനി ചിത്രം ജന്റിൽമാനിലൂടെ തെലുങ്കിൽ നായികയായി എത്തിയ നിവദേ ഒറ്റചിത്രം കൊണ്ടുതന്നെ മുൻനിരനായികമാർക്കൊപ്പമെത്തി. പിന്നീട് തെലുങ്കിൽ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായി. മലയാളത്തിൽ ഫഹദ് നായകനായി 2014ൽ റിലീസ് ചെയ്ത മണിരത്നത്തിലാണ് നിവേദ അവസാനം പ്രത്യക്ഷപ്പെട്ടത്.തെലുങ്കിലെ ഭാഗ്യനായികമാരിൽ ഒരാളാണ് യുവടി നിവേദ തോമസ്. ഈ വർഷം നായികയായി എത്തിയ ആദ്യ ചിത്രം 118 തെലുങ്കിൽ സൂപ്പർഹിറ്റാണ്.
nivedha responds to netizens
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...