Connect with us

അറേഞ്ച്ഡ് മാര്യേജ് പറ്റില്ല, സുബി സുരേഷ് ഒളിച്ചോടി! വരനെ കണ്ടോ… സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് സുബിയുടെ വിവാഹം

Malayalam

അറേഞ്ച്ഡ് മാര്യേജ് പറ്റില്ല, സുബി സുരേഷ് ഒളിച്ചോടി! വരനെ കണ്ടോ… സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് സുബിയുടെ വിവാഹം

അറേഞ്ച്ഡ് മാര്യേജ് പറ്റില്ല, സുബി സുരേഷ് ഒളിച്ചോടി! വരനെ കണ്ടോ… സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് സുബിയുടെ വിവാഹം

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്. സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ.

കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. തുടര്‍ന്നങ്ങോട്ട മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുബി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സുബി സുരേഷ് ഒളിച്ചോടിയെന്നും വരന്‍ നസീര്‍ സംക്രാന്തിയാണെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇരുവരും ഒന്നിച്ചുള്ള വീഡിയോയും വൈറലാണ്. കഴുത്തില്‍ പൂമാലയണിഞ്ഞ് നവവധൂവരന്‍മാരായി നില്‍ക്കുന്ന സുബി സുരേഷിന്റേയും നസീര്‍ സംക്രാന്തിയുടേയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്. സുബി സുരേഷ് ഒളിച്ചോടി, വരന്‍ നസീര്‍ സംക്രാന്തി എന്ന ക്യാപ്ഷനുമായുള്ള കൈരളി ചാനലിന്റെ വീഡിയോയാണ് ഇത്.

ഈ വരുന്ന തിങ്കളാഴ്ച രാവിലെ 9.30 നും 11.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹമാണ്. വിവാഹത്തിന് കാണാം കൊറോണ ആയതിനാല്‍ എല്ലാവരേയും ക്ഷണിക്കുന്നില്ല. എത്തിപ്പെടാന്‍ പറ്റുന്നവര്‍ എത്തുക, കൊറോണ ആയതിനാല്‍ എല്ലാവരേയും ക്ഷണിക്കുന്നില്ല. അപ്പോള്‍ കല്യാണത്തിന് കാണാമെന്നായിരുന്നു നസീര്‍ സംക്രാന്തി പറഞ്ഞത്. കൈയ്യില്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ കളം വരക്കുകയാണെന്നായിരുന്നു സുബിയുടെ മറുപടി. കല്യാണം കഴിഞ്ഞിട്ട് വരച്ചാല്‍ മതിയെന്നായിരുന്നു നസീര്‍ തിരിച്ച് പറഞ്ഞത്. ഖുഷ്ബു വിത്ത് കോമളന്‍ എന്നെഴുതിയ ബോര്‍ഡും വീഡിയോയിലുണ്ട്. വിവാഹത്തെക്കുറിച്ച് നേരത്തെ സുബി സുരേഷ് പറഞ്ഞിരുന്നു. വിവാഹ ആലോചനകള്‍ ഇപ്പോഴും വരുന്നുണ്ട്. വീട്ടുകാര്‍ക്കും താന്‍ വിവാഹിതയായി കാണാന്‍ ആഗ്രഹമുണ്ട്. അറേഞ്ച്ഡ് മാര്യേജ് പറ്റില്ല എന്നുള്ളത് കൊണ്ടാണ് വിവാഹം വൈകുന്നത്. പ്രണയ വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ പ്രണയത്തിന്റെ ക്ലച്ച് പോയതുകൊണ്ട് അത് വരുന്നുമില്ല. കല്യാണം കഴിച്ച് നോക്കിയാലോ എന്ന് അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട്. ഇപ്പോള്‍ അതിന് മൂഡില്ലെന്നുള്ള മറുപടിയാണ് താന്‍ നല്‍കാറുള്ളതെന്നുമായിരുന്നു സുബി പറഞ്ഞത്.


അടുത്തിടെയായിരുന്നു സുബിയുടെ സഹോദരന്റെ വിവാഹം നടന്നത്. ആ സമയത്തും എല്ലാവരും ചോദിച്ചത് സുബിയുടെ കാര്യത്തെക്കുറിച്ചായിരുന്നു. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് മുന്‍പ് സുബി വെളിപ്പെടുത്തിയിരുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രണയത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇക്കാര്യം വൈറലായി മാറുകയും ചെയ്തിരുന്നു. പ്രണയമുണ്ടായിരുന്നു, എന്നാല്‍ ആ ബന്ധം ജീവിതം മുഴുവന്‍ ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ പിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വേര്‍പിരിയല്‍. അദ്ദേഹത്തിന്റെ നിലപാടുകളാണ് ആ ബന്ധം ഇല്ലാതാക്കിയത്. ചില കാര്യങ്ങള്‍ സംസാരിച്ചതോടെ പിരിയുകയായിരുന്നു. അദ്ദേഹം വേറെ വിവാഹം കഴിച്ചിരുന്നു. കുട്ടികളൊക്കെയായി അദ്ദേഹത്തിന്. സിനിമാരംഗത്തുള്ളയാളല്ല അദ്ദേഹം. ഇപ്പോഴും ആ സൗഹൃദം അതേപോലെ തുടരുന്നുണ്ട്. അദ്ദേഹം വിദേശത്തായതിനാല്‍ കുടുംബത്തെ വിട്ട് പോവാന്‍ തനിക്ക് സാധിക്കാത്തതും പിരിയാനുള്ള കാരണങ്ങളിലൊന്നായിരുന്നു.


More in Malayalam

Trending

Malayalam