
Social Media
ഇത് കുമ്പളങ്ങി നൈറ്റ്സിലെ നായിക തന്നെയാണോ?അടിമുടി മാറി പുതിയ മേക്കോവറിൽ താരം!
ഇത് കുമ്പളങ്ങി നൈറ്റ്സിലെ നായിക തന്നെയാണോ?അടിമുടി മാറി പുതിയ മേക്കോവറിൽ താരം!

മലയാള സിനിമയിൽ ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’.ചിത്രം വളരെ മികച്ച പ്രേക്ഷക പിന്തുണയായാണ് നേടിയത്.ചിത്രത്തിലെ സിമിമോൾ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗ്രേസ് ആന്റണി.ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ഷമി എന്ന കഥാപാത്രത്തിൻറെ ഭാര്യയുടെ വേഷമാണ് ചിത്രത്തിൽ ഗ്രേസ് ആന്റണി അഭിനയിച്ചത്.‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’ എന്ന സിമി മോളുടെ ഡയലോഗിന് നിറഞ്ഞ കയ്യടിയാണ് തിയേറ്ററിൽ ലഭിച്ചത്.ഈ ഒരൊറ്റ ഡയലോഗ് മതിയായിരുന്നു താരത്തിൻറെ ചിത്രത്തിലെ കഥാപാത്രത്തിന് എന്നും മലയാളികളുടെ മനസിൽ ഇടം നേടാൻ.
കുമ്പളങ്ങിയിൽ നാട്ടിൻപുറത്തുകാരിയായി വേഷമിട്ട ഗ്രേസ് ആന്റണിയുടെ പുതിയൊരു ഫോട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ്. ലുക്കിലും വേഷത്തിലും അടിമുടി മാറിയ ഗ്രേസ് ആന്റണിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.
ഒമര് ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് മലയാളത്തിലേക്ക് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ വേഷമാണ് ഗ്രേസിനെ ഏറെ ശ്രദ്ധേയമാക്കിയത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം വിനയ് ഫോർട്ട് നായകനായ ‘തമാശ’ എന്ന ചിത്രത്തിലും അഭിനയിച്ചു.
‘ഹലാൽ ലവ് സ്റ്റോറി’ എന്ന ചിത്രത്തിലാണ് ഗ്രേസ് ഇനി അഭിനയിക്കാൻ പോകുന്നത്. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, ഷറഫുദീൻ എന്നിവർക്കൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗ്രേസ് അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
kumbalangi nights actress new makeover
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...