Social Media
മമ്മൂട്ടിക്ക് സാധിക്കുമെങ്കില്‍ എനിക്കും പറ്റും;ഇതാണ് എൻറെ മുദ്രാവാക്യം;റഹ്മാന്‍!
മമ്മൂട്ടിക്ക് സാധിക്കുമെങ്കില്‍ എനിക്കും പറ്റും;ഇതാണ് എൻറെ മുദ്രാവാക്യം;റഹ്മാന്‍!
മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മമ്മുട്ടിയുടെയും,റഹ്മാൻറെയും.ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന മലയാളികൾക്കേറെ ഇഷ്ട്ടമുള്ള നല്ല നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് ഈ കൂട്ടുകെട്ട്.മലയാള സിനിമയിൽ ഒരുകാലത്തു വളരെ നല്ല ചിത്രങ്ങൾ സമ്മാനിച്ച് ശേഷം ഇടവേളക്കു ശേഷവും നമുക്ക് നല്ല ചിത്രങ്ങൾ സമ്മാനിച്ചു മമ്മുട്ടിയും റഹ്മാനും.മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ രാജമാണിക്യത്തിലടകം റഹ്മാന്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം എൺപതുകളിൽ നിറഞ്ഞുനിന്ന താരമായിരുന്നു റഹ്മാൻ. ബോക്സാഫീസ് ഹിറ്റുകളുടെ ഫോർമുലയായി തന്നെ റഹ്മാൻ മമ്മൂട്ടി ദ്വയങ്ങൾ ഒരു കാലത്ത് മാറിയിരുന്നു. മമ്മൂട്ടിയുമൊത്ത്, മറക്കാനാവാത്ത ഒരുപിടി സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച താരമാണ് റഹ്മാൻ.
ഫോട്ടോയ്ക്ക് താഴെ നടന്‍ കുറിച്ച അടിക്കുറിപ്പായിരുന്നു ശ്രദ്ധേയമായി മാറിയത്. എന്റെ പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും പറ്റും. ഇതാണ് എന്റെ മുദ്രാവാക്യം. ലവ് യൂ മെെ ഇച്ചാക്ക എന്നാണ് റഹ്മാന്‍ കുറിച്ചത്. മമ്മൂട്ടിയുമായി ഏറെ നാളായി അടുത്ത സൗഹൃദമുളള താരം കൂടിയാണ് റഹ്മാന്‍. മമ്മൂട്ടിയുടെ തന്നെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാണ് റഹ്മാന്‍. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന തുപ്പരിവാലന്‍ 2 ആണ് റഹ്മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം. വിശാലും പ്രസന്നയും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് റഹ്മാനും എത്തുന്നത്.
actor rahman jim photos