
Tamil
ഇന്ന് ഉലകനായകൻറെ ജന്മദിനം;ഗംഭീര ആഘോഷപരിപാടികലുമായി സിനിമ ലോകവും ആരാധകരും!
ഇന്ന് ഉലകനായകൻറെ ജന്മദിനം;ഗംഭീര ആഘോഷപരിപാടികലുമായി സിനിമ ലോകവും ആരാധകരും!

ലോകമെബാടും ആരാധകരുള്ള നടനാണ് കമലഹാസൻ വാക്കുകളിൽ തീർക്കാൻ കഴിയാത്തതാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും . ഉലകനായകൻ തന്നെയാണ്, അദ്ദേഹം ചെയ്യാത്തതായി ഒന്നുമില്ല ,ഒരു കഥാപാത്രവുമില്ല , സിനിമയിലെ ഒരു മേഖലയുമില്ല നിറഞ്ഞഞ്ഞു നിന്ന താരം ഉലകനായകൻ കമലഹാസൻ .ജെമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് അദ്ദേഹം തന്റെ ആറാം വയസില്‍ കളത്തൂര്‍ കണ്ണമ്മയിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. ഇന്ന് കമല്ഹാസന് ഇന്ത്യന്‍ സിനിമയില്‍ സംവിധായകന്, നിര്‍മ്മാതാവ്, കൊറിയോഗ്രാഫര്‍, ഗായകന്, ഗാനരചയിതാവ് എന്നു തുടങ്ങി എല്ലാ മേഖലയിലും കൈ വെച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ഉലകനായകൻറെ 65-ാം ജന്മദിനമാണിന്ന്.തമിഴകത്തിന്റെ സ്വന്തം താരമാണ് കമലഹാസൻ.ഇപ്പോഴിതാ താരത്തിന്റെ ജന്മദിനം വലിയ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്.ഹോം ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ.ഗംഭീരമായ ആഘോഷ പരിപാടികളാണ് ഏവരും ഒരുക്കുന്നത്.ഉലക്ക നായകൻറെ ആരാധകരും കാത്തിരിപ്പിലാണ്.താരത്തിന്റെ ഹോം ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ. മൂന്നുദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ, ഇളയരാജ നയിക്കുന്ന സംഗീതനിശയോടെ അവസാനിക്കും. രജിനികാന്ത്, എസ് പി ബാലസുബ്രഹ്മണ്യം എന്നിവരും സംഗീത നിശയിൽ പങ്കെടുക്കും.
കമലഹാസന്റെ പിതാവ് ശ്രീനിവാസന്റെ ചരമവാർഷികവും ഇന്നാണ്. തന്റെ ജന്മനാടായ പരമക്കുടിയിൽ സ്ഥാപിച്ച അച്ഛന്റെ പ്രതിമ കമൽഹാസൻ ഇന്ന് അനാച്ഛാദനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ എട്ടിന് അൽവാർപേട്ട് ഓഫീസ് പരിസരത്ത് സ്ഥാപിച്ച മുതിർന്ന സംവിധായകൻ കെ ബാലചന്ദ്രറിന്റെ പ്രതിമയും കമൽഹാസൻ അനാച്ഛാദനം ചെയ്യും. അന്ന് തന്നെ ‘ഹേറാമി’ന്റെ സ്പെഷ്യൽ സ്ക്രീനിംഗിലും കമൽഹാസൻ പങ്കെടുക്കും. ചടങ്ങിനോട് അനുബന്ധിച്ച് താരവുമായുള്ള സംവാദവും നടക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിൽ പറയുന്നു.
ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനായില്ലെങ്കിലും കമൽഹാസന്റെ കരിയറിലെ നാഴികക്കല്ലായി കണക്കാക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഹേ റാം’. 2000 ത്തിലാണ് ചിത്രം റിലീസിനെത്തിയത്. ഹിന്ദു-മുസ്ലിം ആക്രമണങ്ങൾക്കു പിറകിലെ സങ്കീർണ്ണമായ പ്രശ്നങ്ങളെ കുറിച്ചു സംസാരിച്ച ആദ്യത്തെ ഇന്ത്യൻ ചിത്രമായ ‘ഹേ റാം’ രാജ്യത്തിന്റെ പലഭാഗങ്ങളിലും അക്കാലത്ത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല, ചിത്രം സംവിധാനം ചെയ്തതും കമൽഹാസനായിരുന്നു. ഷാരൂഖ് ഖാൻ, റാണി മുഖർജി, ഗിരീഷ് കർണാട്, അതുൽ കുൽക്കർണി തുടങ്ങിയവർ അഭിനയിച്ച ചിത്രം മൂന്ന് ദേശീയ അവാർഡുകളും നേടി.
about kamal haasan
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...