Connect with us

മാതാപിതാക്കളുടെ വിവാഹ മോചനം ലോകത്തിന് വാർത്തയായിരുന്നു പക്ഷെ ഞങ്ങൾക്ക്;ശ്രുതി ഹാസൻ!

Tamil

മാതാപിതാക്കളുടെ വിവാഹ മോചനം ലോകത്തിന് വാർത്തയായിരുന്നു പക്ഷെ ഞങ്ങൾക്ക്;ശ്രുതി ഹാസൻ!

മാതാപിതാക്കളുടെ വിവാഹ മോചനം ലോകത്തിന് വാർത്തയായിരുന്നു പക്ഷെ ഞങ്ങൾക്ക്;ശ്രുതി ഹാസൻ!

ഉലകനായകൻ കമലഹാസന്റെ മകളാണ് ശ്രുതി ഹാസൻ.താരത്തിന്റെ ചിത്രങ്ങളും,വിശേഷങ്ങളും,പോസ്റ്റുകളുമെല്ലാംതന്നെ വളരെപെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.ഗായികയായാണ് താരം സിനിമയിൽ എത്തുന്നത് ശേഷം വളരെ വെത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് തമിഴിലും മറ്റ് ഭാഷകളിലും നിറഞ്ഞ സാന്നിത്യമായി മാറുകയായിരുന്നു താരം.ഇപ്പോൾ താരം സിനിമയിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ്.സംഗീത ജീവിതത്തിൽ ശ്രദ്ധിക്കാനായിആണ് താരം ഇപ്പോൾ ഇടവേള എടുത്താത്.കഴിഞ്ഞ വർഷം, ടീമിനൊപ്പം ലണ്ടനിലെ അഞ്ച് കഫേകളിൽ അവർ സ്വന്തം കോമ്പോസിഷനുകൾ അവതരിപ്പിച്ചു. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് മടങ്ങിയെത്തിയ ശ്രുതി വരും നാളുകളിൽ കൂടുതൽ സിനിമകൾ ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ്.

സംഗീതത്തെ കുറിച്ച്, സിനിമയെ കുറിച്ച്, രണ്ടും ഒന്നിച്ചു കൊണ്ടു പോകുന്നതിനെ കുറിച്ച്, ഇവേളകളെ കുറിച്ച്, അമ്മയുടേയും അച്ഛന്റേയും വിവാഹ മോചനത്തെ കുറിച്ച്, അത് ജീവിതത്തിൽ നൽകിയ പാഠങ്ങളെ കുറിച്ചൊക്കെ അടുത്തിടെ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ മനസ് തുറന്നു.

എല്ലാം തികഞ്ഞ കുടുംബത്തിലെ ആളുകളാണെങ്കിൽ പോലും വേദന ജീവിതത്തിൽ അനിവാര്യമാണെന്നാണ് ശ്രുതി പറയുന്നത്.
“നിങ്ങളുടെ മാതാപിതാക്കൾ ഒന്നിച്ചാണെങ്കിലും നിങ്ങളുടേത് ഒരു സന്തോഷം നിറഞ്ഞ കുടുംബമാണെങ്കിലും ജീവിതത്തിൽ വേദന ഒഴിവാക്കാനാകാത്ത ഒന്നാണ്. അത് ജീവിതത്തിന്റെ ഒരു ഭാഗമാണ്.”

മാതാപിതാക്കളായ കമൽ ഹാസനെ കുറിച്ചും സരികയെ കുറിച്ചും സംസാരിച്ച ശ്രുതി, അവർ മനുഷ്യരാണെന്നും സന്തോഷമായി ഇരിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു.

“ഞാൻ പോയ അതേ അവസ്ഥകളിലൂടെ കടന്നുപോയ നിരവധി ആളുകൾ പറയും (അമ്മയുടെയും പിതാവിന്റെയും വിവാഹമോചനത്തെ പരാമർശിക്കുന്നത്) മറ്റ് ആളുകൾക്ക് അത് വാർത്തയാണെന്ന്. പക്ഷെ വീട്ടിലുള്ളവർക്ക് ഇത് വാർത്തയല്ല. അവർ ചെയ്യേണ്ടത് അവർ ചെയ്തു. അതിൽ ഞാൻ സന്തുഷ്ടയായിരുന്നു. കാരണം അവർ രണ്ടുപേരും അവരുടേതായ രീതികളിൽ സന്തോഷം അർഹിക്കുന്ന രണ്ട് വ്യക്തികളാണ്. അവർ എന്റെ മാതാപിതാക്കളാകുന്നതിന് മുമ്പ് രണ്ട് വ്യക്തികളായിരുന്നു. ഇത് ഞാൻ എല്ലായ്പ്പോഴും പറയാറുള്ള കാര്യമാണ്. ഇത് വളരെ നേരത്തെ തന്നെ എനിക്ക് മനസ്സിലായി. ”

“സത്യത്തിൽ രണ്ട് വ്യക്തികൾ​ പിരിയുന്നത് ദുഃഖകരമായ കാര്യമാണ്. ഒരു മുതിർന്ന വ്യക്തിയെന്ന നിലയിലും, ജീവിതത്തിൽ ബന്ധങ്ങളിലൂടെ കടന്നു പോയ ഒരാൾ എന്ന നിലയിലും എനിക്ക് പറയാനാകും, ഒരു ബന്ധം ശരിയാകുന്നില്ല എന്ന് തോന്നിയാൽ അത് കൂട്ടിയൊട്ടിക്കാൻ ശ്രമിക്കരുത്. കാരണം ഒരു കൊടുങ്കാറ്റിൽ അത് ഒന്നിച്ച് തകർന്ന് പോകും. അതിനാൽ പിരിയുന്നതാണ് നല്ലത്. പുറത്തുള്ളവർക്കാണ് അതൊരു വേർപിരിയലായി തോന്നുന്നത്, പക്ഷെ ഞങ്ങൾ അതിന് നേരത്തേ തന്നെ തയ്യാറെടുത്തിരുന്നു,” ശ്രുതി പറഞ്ഞു.

മുന്നേ കാമുകൻ മൈക്കിൾ കോർസലെയുമായി വേർപിരിഞ്ഞശേഷം സിനിമ, സംഗീത മേഖലയിൽ സജീവമാകാനുളള ഒരുക്കത്തിലാണ് ശ്രുതി ഹാസൻ. വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. പ്രണയ തകർച്ചയ്ക്കുശേഷമുളള ജീവിതത്തെക്കുറിച്ചും മൈക്കിളുമായുളള പ്രണയത്തെക്കുറിച്ചും ശ്രുതി പറഞ്ഞിരുന്നു .

ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നും ശ്രുതി പറഞ്ഞു. പ്രണയം തകർന്നെങ്കിലും അതിൽ നിരാശയോ പശ്ചാത്താപമോ ഇല്ലാതെ, അതൊരു നല്ല അനുഭവമായി ഉൾക്കൊണ്ട് മുന്നോട്ടു പോവുകയാണ് ശ്രുതി ഹാസൻ. ”പ്രണയത്തിന് പ്രത്യേകിച്ച് ഫോർമുല ഒന്നുമില്ല. നല്ല സുഹൃത്തുക്കൾ ചില സമയത്ത് മോശമായവരായും മാറാം. എനിക്കതിൽ പശ്ചാത്താപമൊന്നുമില്ല. എന്നെ സംബന്ധിച്ച് അതൊരു നല്ല അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും സാധിച്ചു. ഞാനെപ്പോഴും ജീവിതത്തിലെ ഒരേയൊരു പ്രണയത്തിനായാണ് കാത്തിരുന്നത്. ദീർഘകാലം കാത്തിരുന്ന ആ പ്രണയം ഇതായിരുന്നുവെന്നു പറയുന്നതിൽ ഞാൻ സന്തോഷിക്കുന്നു.”

shruti hassan talk about family

More in Tamil

Trending

Recent

To Top