
Malayalam
കേശുവിനെ ആക്ഷേപിച്ചവർക്ക് ആരാധകരുടെ മറുപടി ഇതാണ്!
കേശുവിനെ ആക്ഷേപിച്ചവർക്ക് ആരാധകരുടെ മറുപടി ഇതാണ്!
Published on

ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും.ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇതിനോടകം തന്നെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.കേരളക്കരയിൽ വന്‍പ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവര്‍ഷമായി ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതല്‍ മുതിര്‍ന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകര്‍ഷിക്കുന്നത്.അതിലെ കേശു പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപെട്ട കഥാപാത്രമാണ്.
ഇപ്പോഴിതാ ഒരു യു ട്യൂബ് ചാനലിൽ വന്ന കേശുവിന്റെ ബ്ലൈൻഡ് ടെസ്റ്റും അതിനെത്തുടർന്നുണ്ടായ ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. താരത്തിന്റെ ബ്ലൈൻഡ് ടെസ്റ്റ് രംഗങ്ങൾ ചിരി പടർത്തുന്നതായിരുന്നു. എന്നാൽ വീഡിയോക്ക് താഴെ ചിലർ അധിക്ഷേപിച്ച് കമെന്റ് ഇട്ടിരുന്നു.
ബാല്യത്തിൽ തന്നെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് കുടുംബത്തിന്റെ കടങ്ങൾ വീട്ടി ജീവിതത്തിൽ വിജയം നേടുന്ന അൽസാബിത്തിനെതിരെ കമന്റുകൾ ഇട്ടാൽ വിവരമറിയുമെന്ന് ആരാധകർ അതിന് മറുപടി നൽകുകയും ചെയ്തു. ഓവർ ആണ് എന്ന് പറയുന്നവർ 12-13 വയസുള്ള ഒരു കുട്ടിയാണിതെന്നോർക്കണമെന്നുമാണ് സോഷ്യൽ മീഡിയ വിമർശകർക്കുള്ള ആരാധകരുടെ മറുപടി.
അൽസാബിത്ത് കുഞ്ഞായിരിക്കുമ്പോൾ അച്ഛൻ വീടുവിട്ടുപോയി. അതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി, നാലു സെന്റിലെ വീടു പോലും ജപ്തിയാകുമെന്ന അവസ്ഥയായി. അല്‍സാബിത്തും അമ്മയും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട ആ സമയത്താണ് അല്‍സാബിത്തും ഉപ്പും മുളകിൽ അവസരം കിട്ടിയത്. അല്‍സാബിത്തും അധ്വാനം കൊണ്ടാണ് ആ കുടുംബം കടങ്ങൾ വീട്ടി ഇപ്പോൾ മുൻപോട്ട് പോകുന്നത്… ഈ കുഞ്ഞു കുട്ടിയെ എങ്കിലും വെറുതെ വിട്ടുകൂടേയെന്നും ആരാധകർ പറയുന്നു.
social media attack on alsabith
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...