
Malayalam Breaking News
മമ്മൂട്ടിയെ കണ്ടു പൊട്ടിക്കരഞ്ഞു ആരാധിക !
മമ്മൂട്ടിയെ കണ്ടു പൊട്ടിക്കരഞ്ഞു ആരാധിക !
Published on

By
ഇഷ്ട താരത്തെ ആദ്യമായി കാണുമ്പൊൾ എങ്ങനെയാണു ആ ഇഷ്ടം പ്രകടിപ്പിക്കുക എന്ന ആശയകുഴപ്പം പലപ്പോളും ആളുകളിൽ ഉണ്ടാകാറുണ്ട്. തന്റെ പ്രിയ താതാരം മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധിക .
താരത്തെ കാണാനായി അദ്ദേഹത്തിൻ്റെ വീടിനു മുന്നിൽ കാത്ത് നിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ . തന്റെ വീടിനുമുന്നിൽ കാത്തുനിന്ന വിദ്യാർത്ഥികളെയാണ് താരം സ്നേഹപ്രകടനം കൊണ്ട് അദ്ഭുതപ്പെടുത്തിയത്.
ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനായി താരം ഇറങ്ങിയപ്പോളാണ് ആരധകരെ കണ്ടത് . ഏറെ നേരമായി തന്നെ കാത്തു നിൽക്കുകയായിരുന്ന ആരാധകരെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി, കാറിൽ കയറാതെ നേരെ അവരുടെ അടുത്തെത്തി.
പ്രിയ താരത്തിൽ നിന്നുമുള്ള അപ്രതീക്ഷിത സ്നേഹപ്രകടനം കണ്ട ഒരു ആരാധിക പൊട്ടിക്കരഞ്ഞു. കരയുന്ന ആരാധികയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് കാര്യങ്ങൾ തിരക്കിയ താരം, നന്നായി പഠിക്കണമെന്നു കുട്ടികളെ ഉപദേശിച്ച ശേഷമാണ് ഷൂട്ടിങിനായി പോയത് .
mammootty and his fans
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...