
Movies
ഒന്നായി വരണോ, മൂന്ന് ആയി വരണോ??? എന്തായാലും വരും;സസ്പ്പെൻസിട്ട് പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയുടെ ഫേസ്ബുക് പോസ്റ്റ്!
ഒന്നായി വരണോ, മൂന്ന് ആയി വരണോ??? എന്തായാലും വരും;സസ്പ്പെൻസിട്ട് പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയുടെ ഫേസ്ബുക് പോസ്റ്റ്!

By
കഴിഞ്ഞ ദിവസം ഗുഡ് വിൽ എന്റർടൈൻമെന്റ് എന്ന സിനിമാ നിർമ്മാണ കമ്പനി പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.“ഒന്നായി വരണോ, മൂന്ന് ആയി വരണോ??? എന്തായാലും വരും.ബാക്കി വിവരങ്ങൾ ഇനി ഇനി ഒരു വെള്ളിക്കു മുൻപ്”എന്ന അടിക്കുറുപ്പിലാണ് ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്.ഒപ്പം മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സുരേഷ്ഗോപിയുടേയും ചിത്രങ്ങളും.മൂന്നു സൂപ്പർ സ്റ്റാറുകളെയും ഒരുമിപ്പിച്ച് ഒരു ചിത്രം എടുക്കുന്നു എന്ന സൂചനയാണ് ഇതിൽ നിന്നും ലഭിക്കുന്നത്. അങ്ങനെയെങ്കിൽ വലിയൊരു ഇടവേളയ്ക്ക് ശേഷം മൂവരും ഒന്നിച്ചെത്തുന്ന ചിത്രമയിരിക്കും ഇത്.അതുകൊണ്ട് തന്നെ വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.പോസ്റ്റിന് ഒരുപാട് കമെന്റും ലൈകുകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജയറാം ചേട്ടനെ കൂടി ഉൾപ്പെടുത്താമായിരുന്നു എന്നും, ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നും ഒക്കെയാണ് കമെന്റുകൾ വരുന്നത്.
മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾ അവസാനമായി ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ ബ്രഹ്മാണ്ട വിജയങ്ങളായിരുന്നു. ട്വന്റി 20, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങൾ നേടിയതിനു പുറമേ സൂപ്പർതാരങ്ങളുടെ അപൂർവ സംഗമത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്.അണിയറയിൽ ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നിർമ്മാണ കമ്പനി പുറത്തുവിട്ടിട്ടില്ല.എങ്കിലും അടുത്ത ദിവസങ്ങളിൽ ആരാധകർക്ക് വലിയ സർപ്രൈസ് നൽകി കൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടും എന്ന് തന്നെയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
mohanlal mammootty suresh gopi in one film
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...