Connect with us

വിജയ്- മോഹൻലാൽ ഫാൻസിനിടയിൽ ഒരു വഴക്കുമില്ല;തെറ്റായ വിവാദങ്ങൾ പ്രചരിപ്പിക്കരുത്!

Movies

വിജയ്- മോഹൻലാൽ ഫാൻസിനിടയിൽ ഒരു വഴക്കുമില്ല;തെറ്റായ വിവാദങ്ങൾ പ്രചരിപ്പിക്കരുത്!

വിജയ്- മോഹൻലാൽ ഫാൻസിനിടയിൽ ഒരു വഴക്കുമില്ല;തെറ്റായ വിവാദങ്ങൾ പ്രചരിപ്പിക്കരുത്!

വിജയ്‍ നയൻ‌താര ജോഡികൾ ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗിൽ.വിജയ്‌യുടെ ഈ സൂപ്പർ ഹിറ്റ് ചിത്രത്തിനായി മലയാളികളും തമിഴകവും ഒരുപോലെ കാത്തിരിക്കുകയാണ്.ചിത്രം ദീപാവലി ദിനത്തിൽ പുറത്തിറങ്ങും.എന്നാൽ ചിത്രത്തിനെക്കുറിച്ച് വലിയ വിവാദങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ-വിജയ് ഫാൻസ്‌.

കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനപ്രകാരം അന്യഭാഷാ ചിത്രങ്ങൾക്ക് മുഴുവൻ തീയേറ്ററുകളിൽ വിട്ടുനൽകി മലയാള ചിത്രങ്ങൾക്ക് റിലീസിംഗ് നഷ്ടപ്പെടാതിരിക്കാൻ 150 താഴെ തീയേറ്ററുകൾ മാത്രമേ കൊടുക്കാൻ പാടുള്ളൂ എന്നാണ് തീരുമാനം. മലയാള സിനിമയിലെ ഭാവിയെ മുന്നിൽ കണ്ട് എടുത്ത ഈ തീരുമാനത്തെ തുടർന്ന് വിജയുടെ ബ്രഹ്മാണ്ഡ ചിത്രം ബിഗിലിന്റെ റിലീസിംഗ് തിയേറ്ററുകളുടെ എണ്ണം 150 താഴെ ആക്കിയിരുന്നു. എന്നാൽ ഈ വിഷയം മോഹൻലാൽ ആരാധകരും കേരളത്തിലെ വിജയ് ആരാധകരും തമ്മിൽ കൊമ്പുകോർക്കുന്നു എന്ന തരത്തിലുള്ള ധാരാളം വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.മലയാളത്തിലെ ഏറ്റവും മികച്ച നിർമ്മാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂർ ഇടപെട്ടാണ് വിജയ് ചിത്രത്തിന്റെ റിലീസിംഗ് സ്ക്രീനുകൾ വെട്ടിച്ചുരുക്കിയതെന്ന് ആരോപണങ്ങൾ പുറത്തുവരുകയും സംഭവം ചെറിയ തോതിൽ ഒരു വിവാദമാവുകയും ചെയ്തു.ഈ വിവാദങ്ങൾക്കാനേ ഇപ്പോൾ ഇരുവരുടേയും ഫാൻസ്‌ അസോസിയേഷൻ മുന്നോട്ട് വന്നിരിക്കുന്നത്.

ഞങ്ങൾ വിജയ്‌യെയും മോഹൻലാലിനെയും ഒരുപോലെ സ്നേഹിക്കുന്നവർ ആണെന്നും ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നമില്ലെന്നും ഇരു താരങ്ങളുടെയും ആരാധകർ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.ചെറിയ തോതിൽ ഉണ്ടാകുന്ന ചില ഫാൻ ഫൈറ്റുകളെ അത്ര കാര്യമാക്കേണ്ട എന്നും അത്തരത്തിലുള്ള ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും യാതൊരു പ്രസക്തിയില്ലെന്നും ആരാധകർ വ്യക്തമാക്കി. താരങ്ങളുടെ ചിത്രങ്ങൾ തങ്ങൾ ബഹിഷ്കരിക്കുമെന്ന് ഇരു താരങ്ങളുടെയും ആരാധകർ പറഞ്ഞു എന്നുള്ളത് വാസ്തവവിരുദ്ധം ആണെന്നും എന്നും ഞങ്ങൾ ആരാധകർ ഒറ്റക്കെട്ടായി ഒരുമയോടെ മുന്നോട്ടു പോകുമെന്നും അറിയിച്ചിരിക്കുകയാണ് ഫാൻസ് അസോസിയേഷൻ.

സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രവുമായാണ് ഇത്തവണത്തെ വരവെന്ന് നേരത്തെ വിജയ് വ്യക്തമാക്കിയിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജൂണിലായിരുന്നു ഈ സിനിമ പ്രഖ്യാപിച്ചത്. സിനിമയുടെ ട്രെയിലറിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് കേരള റിലീസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ എത്തിയത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരനുമാണ് കേരള റിലീസിന് ചുക്കാന്‍ പിടിക്കുന്നത്. വിവേക്, ജാക്കി ഷ്‌റോഫ്, രാജ്കുമാര്‍, ദേവദര്‍ശിനി, യോഗി ബാബു, സൗന്ദര്യരാജ. ഐഎം വിജയന്‍, വര്‍ഷ ബൊല്ലമ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. ഇത്തവണത്തെ ദീപാവലിക്ക് ആരാധകര്‍ക്ക് സമ്മാനവുമായി എത്തുകയാണ് വിജയ്.

vijay mohanlal fans responds against rumours

More in Movies

Trending

Recent

To Top