
Bollywood
അമിതാഭ് ബച്ചൻ പങ്കുവെച്ച ആ പഴയ കാല ചിത്രം…
അമിതാഭ് ബച്ചൻ പങ്കുവെച്ച ആ പഴയ കാല ചിത്രം…
Published on

By
ബോളിവുഡിലെ താര ദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും.ഇരുവരും ഒരുമിച്ച് ഒട്ടനവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.തന്റെ സിനിമാ വിശേഷങ്ങളും അതുപോലെ കുടുംബ വിശേഷങ്ങളും ബച്ചൻ ഒരുപോലെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി ബച്ചൻ ട്വീറ്റ് ചെയ്തിരിക്കുന്നത് ജയാ ബച്ചന്റെ ഒരു പഴയ കാല ചിത്രമാണ്.എന്റെ നല്ല പകുതി എന്നാണ് അമിതാഭ് ബച്ചൻ ഫോട്ടോയ്ക്ക് അടിക്കുറിപ്പായിട്ട് എഴുതിയിരിക്കുന്നത്.
എന്നാൽ ചിത്രം എവിടെവെച്ച് എപ്പോ എടുത്തതാണെന്ന് ബച്ചൻ വ്യക്തമാക്കിയിട്ടില്ല.അമിതാഭ് ബച്ചൻ പാക്കുവെച്ച ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.നിരവധി കമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
1973 ജൂണിലായിരുന്നു അമിതാഭ് ബച്ചനും ജയാ ബച്ചനും വിവാഹിതരായത്. ഷോലെ, അഭിമാൻ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കി ആൻഡ് ക എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. അമിതാഭ് ബച്ചനും ജയാ ബച്ചനുമായിട്ടു തന്നെയായിരുന്നു ചിത്രത്തില്‍ താരങ്ങള്‍ എത്തിയത്. അതേസമയം ആദ്യമായി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാൻ ഒരുങ്ങുകയാണ് അമിതാഭ് ബച്ചൻ. ഉയര്‍ന്ധ മനിതൻ എന്ന സിനിമയിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്.
amitabh bachchan share jaya bachchan’s old pic
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....