
News
‘നീ കേരളത്തിൽ ജീവിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുന്നു,അയാൾ എന്നെ ഇല്ലാതാക്കും’ പ്രമുഖ നിർമ്മാതാവിനെതിരെ ഷെയിൻ നിഗം!
‘നീ കേരളത്തിൽ ജീവിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുന്നു,അയാൾ എന്നെ ഇല്ലാതാക്കും’ പ്രമുഖ നിർമ്മാതാവിനെതിരെ ഷെയിൻ നിഗം!

By
മലയത്തിലെ യുവ താരനിരയിൽ ശ്രദ്ധേയനായ നടനാണ് ഷെയിൻ നിഗം.ബാലതാരമായെത്തി പിന്നീട് നായക വേഷങ്ങൾ അലങ്കരിക്കുകയാണ് താരമിപ്പോൾ.എന്നാൽ ഇപ്പോളിതാ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുകയാണ് ഷെയിൻ നിഗം.തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് അതിന്റെ നിർമാതാവ് തന്നെ ഭീഷണിപ്പെടുത്തിയതായാണ് താരം പറയുന്നത്.തന്നെ ഇല്ലാതാകുമെന്നും കേരളത്തിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല എന്നും ജോബി ജോർജ് ഭീഷണിപ്പെടുത്തിയന്ന പരാതിയുമായാണ് ഷെയിൻ മാധ്യമങ്ങളെയും സംഘടനയെയും സമീപിച്ചത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
“ജോബി ജോർജ് നിർമ്മിക്കുന്ന വേയിൽ എന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഷെഡ്യൂൾ 20 ദിവസം ആണ് നിശ്ചയിച്ചത്. എന്നാൽ 16 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു. ആ ചിത്രത്തിലെ സെറ്റിൽ നിന്നും ഞാൻ അഭിനയിക്കുന്ന മറ്റൊരു ചിത്രമായ കുർബാനിയുടെ ചിത്രീകരണ സ്ഥലത്തിലേയ്ക്കാണ് പോയത്.കുർബാനി എന്ന ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ ലുക്കിൽ അല്പം മാറ്റം വരുത്തണമായിരുന്നു. അതിനാൽ hair styleൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ നിർദ്ദേശപ്രകാരം അല്പം മാറ്റം വരുത്തി. ഈ സംഭവത്തിൽ വലിയ തെറ്റിധാരണയുണ്ടായ ജോബി ജോർജ് ഞാൻ വേയിൽ സിനിമയുടെ ഷൂട്ടിങ് മുടക്കാനായി മനപൂർവ്വം മുടിക്ക് രൂപം മാറ്റം വരുത്തിയതാണ് എന്ന് ആരോപിച്ച് എനിക്കെതിരെ ഭീഷണിയുമായി വരികയായിരുന്നു.കുർബാനി എന്ന ചിത്രത്തിലെ നിർമ്മാതാവിനും വളരെ മോശമായ രീതിയിലും ഭാഷയിലും ആണ് ജോബി ജോർജ് പെരുമാറിയത്.നവംബർ 15നാണ് ജോബി ജോർജ് നിർമ്മിക്കുന്ന വേയിൽ എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ തുടങ്ങുകയുള്ള.ഏകദേശം 30 ദിവസങ്ങൾ കൂടി ഇനി മുൻപിലുണ്ട് അപ്പോഴേക്കും പരിഹരിക്കാവുന്ന പ്രശ്നമേ ജോബി ജോർജ് എന്റെ മേൽ ഉന്നയിക്കുന്നുള്ളു’വെന്നും ഷെയിൻ പറയുന്നു.
ആൻ മരിയ കലിപ്പിലാണ്, അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് ജോബി ജോർജ്. ഗുഡ് വിൽ എന്റർടൈൻന്റെ അമരക്കാരൻ കൂടിയായ ജോബി ജോർജ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുന്നുണ്ട്.
joby george threat young actor shane nigam
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില് മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...