Connect with us

നടന്‍മാരുടെ പ്രതിഫലത്തില്‍ നിന്നും വളരെയധികം കുറവാണ്എനിക്ക് കിട്ടുന്നത്, ഞാൻ ഒരു തവണ കൊണ്ട് പണമുണ്ടാക്കാനുള്ള ഓട്ടത്തിലല്ല;തപ്സി!

News

ബോളിവുഡിലെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് തപ്‌സി.എന്നാൽ കഴിഞ്ഞ ദിവസം തപ്‌സി പരാമർശിച്ച കുറച്ചു കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സിനിമയിൽ താൻ വാങ്ങുന്ന പ്രതിഫലം കുറവാണെന്നും മറ്റുള്ളവരെ പോലെ പെട്ടന്ന് പണം ഉണ്ടാക്കാനുള്ള തേരോട്ടത്തിലല്ല താനെന്നും തപ്‌സി വ്യക്തമാക്കുന്നു.ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്‍റെ പ്രതിഫലം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക എനിക്ക് ഒപ്പം അഭിനയിക്കുന്ന നടന്‍മാരുടെ പ്രതിഫലത്തില്‍ നിന്നും വളരെയധികം കുറവാണ്. ഞാന്‍ പറയുന്ന തുക നല്‍കുന്നതില്‍ നിര്‍മ്മാതാക്കള്‍ക്ക് സന്തോഷമാണ്. പക്ഷേ ഒരുതവണ കൊണ്ട് പണമുണ്ടാക്കാനുള്ള ഓട്ടത്തിലല്ല. എന്‍റെ പ്രതിഫലത്തിന്‍റെ പേരില്‍ ഒരു സിനിമയിലും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല’- തപ്സി പറഞ്ഞു.

‘എനിക്ക് അഭിനയിക്കാന്‍ കഴിയുന്ന കഥാപാത്രമാണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നതുവരെ അവരുടെ കരുണയ്ക്കായി വളരെയധികം നാളുകള്‍ ഞാന്‍ കാത്തിരുന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് സിനിമകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്ക് കഴിയും’- തപ്സി കൂട്ടിച്ചേര്‍ത്തു. ‘മുള്‍ക്ക്’, ‘മന്‍മര്‍സിയാന്‍’, ‘ബദ്ല’ എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ തിരക്കേറിയ നടിയായിരിക്കുകയാണ് തപ്സി. അക്ഷയ് കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരന്ന ‘മിഷന്‍ മംഗള്‍’ ആയിരുന്നു തപ്സിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

taapsee talks about cinema remuneration

More in News

Trending