Connect with us

നവരാത്രി റിലീസുകളിൽ ഹിറ്റടിച്ചത് ഗാനഗന്ധർവനും മനോഹരവും വികൃതിയും ! ജെല്ലികെട്ടും പ്രണയമീനും ആദ്യരാത്രിയും തിയേറ്ററിൽ തകരാൻ കാരണം !

Articles

നവരാത്രി റിലീസുകളിൽ ഹിറ്റടിച്ചത് ഗാനഗന്ധർവനും മനോഹരവും വികൃതിയും ! ജെല്ലികെട്ടും പ്രണയമീനും ആദ്യരാത്രിയും തിയേറ്ററിൽ തകരാൻ കാരണം !

നവരാത്രി റിലീസുകളിൽ ഹിറ്റടിച്ചത് ഗാനഗന്ധർവനും മനോഹരവും വികൃതിയും ! ജെല്ലികെട്ടും പ്രണയമീനും ആദ്യരാത്രിയും തിയേറ്ററിൽ തകരാൻ കാരണം !

നവരാത്രി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളാണ് ആദ്യരാത്രി , ഗാനഗന്ധർവൻ , മനോഹരം , വികൃതി, ജെല്ലിക്കെട്ട് ,പ്രണയമീനുകളുടെ കടൽ തുടങ്ങയവ . ഏറെ പ്രതീക്ഷകളോടെയാണ് ഈ ചിത്രങ്ങൾ തിയേറ്ററിൽ എത്തിയത് . ഓരോ സിനിമയിലും പ്രതീക്ഷക്കുള്ള വകയുമുണ്ടായിരുന്നു.

ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത് ഗാനഗന്ധർവനും മനോഹരവുമായിരുന്നു . സെപ്റ്റംബർ ഇരുപത്തിയേഴിന് . രമേശ് പിഷാരടി സംവിധാനം ചെയ്തു മമ്മൂട്ടി നായകനായ ചിത്രമായിരുന്നു ഗാനഗന്ധർവൻ . തമാശയും ജീവിതവുംക്കെയായി രസകരമായി ഒരു ഗാനമേള ഗായകനായ ഉല്ലാസിന്റെ കഥ പറഞ്ഞ ഗാനഗന്ധർവൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക പ്രീതി നേടി . ആദ്യ ചിത്രമായ പഞ്ചവര്ണ തത്തയിൽ നിന്നും ഒരുപാട് മുന്നോട്ട് പോയ സംവിധാന മികവ് പിഷാരടി ഗാനഗന്ധർവനിൽ പ്രകടിപ്പിച്ചു . മാസ്സും ആക്ഷനും ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായി മമ്മൂട്ടിയെ കാണാൻ സാധ്‌ച്ചതെന്നു പ്രേക്ഷകരെ സംബന്ധിച്ച് ഗാനഗന്ധർവന്റെ വിജയത്തിന് പിന്നിലെ ഘടകം . ഇപ്പോളും തിയേറ്ററിൽ വിജയകരമായ പ്രദർശനം തുടരുകയാണ് .

ഗാനഗന്ധർവനു ഒപ്പം തന്നെയാണ് മനോഹരവും തിയേറ്ററുകളിൽ എത്തിയത് . സൂപ്പർതാര ചിത്രത്തിന്റെ തിളക്കത്തിൽ മനോഹരം ഒതുങ്ങിപ്പോകുമോ എന്ന് സംശയിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല. കാരണം കഥയുടെ പുതുമയും തിരക്കഥയുടെ കെട്ടുറപ്പും മനോഹരത്തെയും പ്രേക്ഷകർ ഏറ്റെടുക്കാൻ സഹായിച്ചു . വിനീത് ശ്രീനിവാസൻ നായകനായ മനോഹരം സംവിധാനം ചെയ്തത് അൻവർ സാദിക്ക് ആണ്. മനോഹരത്തിലൂടെ ഹാട്രിക് വിജയം നേടാൻ വിനീതിന് സാധ്‌കുകയും ചെയ്തു .

ബാക്കി നാല് ചിത്രങ്ങളായ ആദ്യരാത്രി , ജെല്ലിക്കെട്ട് , പ്രണയമീനുകളുടെ കടൽ , വികൃതി എന്നീ ചിത്രങ്ങൾ ഒക്ടോബർ നാലിന് ആണ് എത്തിയത് . സിനിമകളിൽ ഏറെ പ്രതീക്ഷ നല്കിയയത് ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിനു ആയിരുന്നു. ഓസ്കാർ വരെ മലയാളത്തിന് ജെല്ലിക്കെട്ട് നേടിത്തരും എന്ന ശക്തമായ പ്രതീക്ഷയുടെ പിൻബലവും ജെല്ലിക്കെട്ടിനു ഉണ്ടായിരുന്നു.

പക്ഷെ അമിത പ്രതീക്ഷ ചതിച്ചു എന്ന് വേണം പറയാൻ. മോശമല്ലെങ്കിലും തിരക്കഥയുടെ ബലമില്ലായ്മ ശക്തമായി അനുഭവപ്പെട്ട സിനിമയായിരുന്നു ജെല്ലിക്കെട്ട് . ടെക്‌നിക്കലി വളരെ മുൻപിലാണ് ചിത്രം. മലയാള സിനിമ കാണാത്ത തരത്തിലുള്ള ഒരു മുന്നേറ്റം ജെല്ലികെട്ടിലുണ്ടായിരുന്നു . പക്ഷെ ഒന്നരമണിക്കൂറിൽ പോലും പറയാനുള്ള ഒരു കഥ അതിലില്ലായിരുന്നു എന്നതാണ്. ഹരീഷിന്റെ മാവോയിസ്റ്റിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമെന്ന് പറഞ്ഞാലും ഒരുപാട് തലങ്ങളിലേക്ക് സംവദിക്കുന്ന കഥയുടെ ഒരു അംശം മാത്രമെടുത്ത് ലിജോയുടെ കണ്ണിലൂടെ പറഞ്ഞു ജെല്ലിക്കെട്ട് . അപൂർണമെന്നു പലയിടത്തും തോന്നിയ കഥയിൽ ആകെ ഉയർന്നു വന്ന പേര് സാബുവിന്റേത് ആണ്. വേറിട്ട് നിന്ന പ്രകടനം അത് മാത്രമാണ്. ആദ്യ ദിനങ്ങളിൽ വാനോളം പുകഴ്ത്തപ്പെട്ടെങ്കിലും പിന്നീട് ആസ്വാദനത്തിൽ അത്ര പോരാ എന്ന അഭിപ്രായമാണ് തിയേറ്ററിൽ ജെല്ലിക്കെട്ട് ഒതുങ്ങാൻ കാരണം . കാഴ്ചക്കാരിൽ ഏറിയ പങ്കിന്റെയും പ്രിയപ്പെട്ട ലിജൊജ്ജോസ് ചിത്രമാകാൻ ജെല്ലിക്കെട്ടിനു കഴിഞ്ഞില്ല.

പക്ഷെ അമിത പ്രതീക്ഷയൊന്നും നൽകാതെ വന്നതാണ് വികൃതി എന്ന ചിത്രം . ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എത്തിയ ചിത്രമാണ് വികൃതി . സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് , സുരഭി ലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചത്രം ലൈക്ക് സംസ്കാരത്തിന്റെ നൂലാമാലകളാണ് കാനിച്ച് തന്നത് . മെട്രോ ട്രയിനിൽ കിടന്നുറങ്ങിയ എൽദോ എന്ന യുവവൈന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീത്യിൽ ചർച്ച ആയിരുന്നു. ഒരാളുടെ ജീവിതം പോലും സ്വകാര്യത പോലും ബലഹീനതകൾ പോലും സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്ന അവസ്ഥയെ പങ്ക് വച്ച സിനിമ ഒരു ബുദ്ധജീവി സിനിമ ഗാനത്തിലുള്ളതല്ല . അത് സാധാരണ പ്രേക്ഷകരെ സംതൃപ്‌തിപ്പെടുത്തി . സുരാജിന്റെയൊക്കെ പ്രകടനം വലിയ കയ്യടികളാണ് നേടിയത് . അതുകൊണ്ടു തന്നെ ചിത്രം ഗംഭീര വിജയമാകുകയാണ്.

പ്രണയമീനുകളുടെ കടലും കാര്യമായ പ്രതീക്ഷ നൽകിയ ചിത്രമാണ്. പക്ഷെ കേട്ടുമടുത്ത കഥയുമായാണ് സിനിമ എത്തിയത് . ലക്ഷദ്വീപിന്റെ ദൃശ്യചാരുതയും ആവോളമുള്ള ചിത്രം പക്ഷെ ആസ്വാദനത്തിൽ മികവ് പുലർത്തിയില്ല.ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയില്‍, തകർന്നു കിടക്കുന്ന ഒരു ഉരു നന്നാക്കിയെടുക്കാനായി കോഴിക്കോട് ബേപ്പൂരിൽ നിന്ന് ഒരു സംഘം കപ്പൽ പണിക്കാർ എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. ആ കൂട്ടത്തിലുള്ള അജ്മൽ എന്ന ചെറുപ്പക്കാരന് കവരത്തിയിലെ മുസ്ലിം തറവാട്ടുകാരായ അറക്കൽ കുടുംബത്തിലെ ഇളയ സന്തതിയായ ജാസ്മിനോട് ഉണ്ടാവുന്ന പ്രണയവും അനന്തര സംഭവങ്ങളുമാണ് സിനിമയുടെ കാതൽ.പലപ്പോളും അനാർക്കലി എന്ന ചിത്രത്തോടൊക്കെ സാമ്യം തോന്നിയ ഒരു ചിത്രം. കഥാപാത്രങ്ങലും പ്രകടനങ്ങളും മികച്ചു നിന്നെങ്കിലും സിനിമയുടെ കഥയിലെ പഴമ ജനങ്ങളെ മുഷിപ്പിച്ചു .

പ്രതീക്ഷ തീരെ നൽകിയ സിനിമയല്ല ആദ്യരാത്രി എന്ന് പറയാം . ബാഹുബലി റഫറൻസ് ഗാനവും ബിജു മേനോന്റെ വെള്ളിമൂങ്ങ ലുക്കും അജു വർഗീസും ഒക്കെ ചേർന്നു ഒരു കിടിലൻ പടം പ്രതീക്ഷച്ചവരെ പാടെ നിരാശപ്പെടുത്തി ആദ്യരാത്രി . എടുത്ത് പറയേണ്ടത് കാസ്റ്റിംഗിലെ പിഴവാണ്. പ്രത്യേകിച്ച് അനശ്വര രാജന്റെ കഥാപാത്രം. തണ്ണീർമത്തൻ ദിനങ്ങളിൽ പ്ലസ് ടു നായികയാകാൻ പറ്റിയ പ്രായമാണ് അനശ്വരയറുടേത് . അജു വർഗീസിന്റെ നായികയാക്കാനും പോരാത്തത്തിനു കോളേജ് വിദ്യാർത്ഥിനി വേഷം അഭിനയിക്കാനുമുള്ള ഒരു പാകത അനശ്വരക്ക് ഉണ്ടായിട്ടില്ല.

ബിജുമേനോനും ഡയറക്ടർ ജിബുജേക്കബും ഒന്നിക്കുന്ന സിനിമ ആണ് ആദ്യരാത്രി. 1950 മുതൽ മലയാള സിനിമാ നിർമാണ രംഗത്ത് ഉള്ള സെൻട്രൽ പിക്ചേഴ്സ് ആണ് ആദ്യരാത്രിയുടെ നിർമ്മാതാക്കൾ. തിരക്കഥ ദുര്ബലമാണെന്നതാണ് പ്രധാന പ്രശ്നം . കോമഡിയൊന്നും ചിരിപ്പിക്കുന്നതെ ഇല്ല. എന്തായാലും തിയേറ്ററിൽ പിടിച്ചു നിൽക്കാൻ ആദ്യരാത്രിക്ക് സാധിച്ചില്ല .

navarathri release movies – hit v/s flope

More in Articles

Trending

Recent

To Top