
Malayalam
സിനിമാ തിരക്കുകള്‍ക്കിടയില്‍ പോലീസ് ഓഫീസ് കേറി ഇറങ്ങുന്ന അവസ്ഥയാണ്;ലാൽ ജോസ് പറയുന്നു!
സിനിമാ തിരക്കുകള്‍ക്കിടയില്‍ പോലീസ് ഓഫീസ് കേറി ഇറങ്ങുന്ന അവസ്ഥയാണ്;ലാൽ ജോസ് പറയുന്നു!
Published on

By
മലയാള സിനിമയിൽ വളരെ മികച്ച സംവിധായകനാണ് ലാൽ ജോസ്.താരത്തിൻറെ ചിത്രങ്ങൾക്കെല്ലാം തന്നെ പ്രേക്ഷകർ വൻ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. മലയാള സിനിമയ്ക്കു ഒരുപാട് നല്ല മലയാള സിനിമകളാണ് താരം സമ്മാനിച്ചത്.പലപ്പോഴും അത്ഭുതപ്പെടുത്തുന്ന സംവിധായകനാണു ലാൽ ജോഡി എന്ന സംവിധായകൻ.സഹ സംവിധായകനായി ആണ് ലാൽ ജോസ് സംവിധാനത്തിലേക്ക് എത്തുന്നത്.പിന്നീട് മറവത്തൂർ കനവെന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി മാറിയ താരം പിന്നീട് മലയാള സിനിമയ്ക്കു മികച്ച ചിത്രങ്ങൾ തന്നു.ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന്. ബിജു മേനോന് നായകനാവുന്ന സിനിമയാണ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുന്നത്.
ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ ലൊക്കേഷനില്‍ നിന്നുമുള്ളതും അല്ലാത്തതുമായ കാര്യങ്ങള്‍ ലാല്‍ ജോസ് തന്നെ പുറത്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പിനെ കുറിച്ചുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. സിനിമയുടെ തിരക്കിനിടെ പോലീസ് ഓഫീസ് കേറി ഇറങ്ങുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുകയാണ്.എന്റെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണര്‍ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്.
എന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വോയ്സ് ക്ലിപ്പിനെതിരെ ഞാന്‍ നല്കിയ പരാതിയില്‍ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.അടുത്തിടെയാണ് ലാല്‍ ജോസിന്റെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വരുന്നത്. രസകരമായ കാര്യം പുതിയ ചിത്തരത്തിന്റെ ടീസര്‍ ഒരേ സമയം ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്തത് നാല്‍പ്പത്തിയൊന്ന് താരങ്ങളായിരുന്നു. അതില്‍ ലാല്‍ ജോസിന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവിലെ നായകന് മമ്മൂക്ക മുതല്‍ പിന്നീട് ഒപ്പം പ്രവര്‍ത്തിച്ച ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, കൈലാഷ്, മുരളി ഗോപി, അനൂപ് മേനോന്, ലെന, സംവൃത, അര്‍ച്ചന കവി, നമിത പ്രമോദ് ടൊവിനോ, വിനീത് ശ്രീനിവാസന്, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന് തുടങ്ങിയവരെല്ലാമുണ്ട്.
about lal jose
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...