Connect with us

ഒരു വർഷം കൊണ്ട് മമ്മുട്ടി അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം കേട്ടാൽ രോമാഞ്ചമണിയും!

Malayalam

ഒരു വർഷം കൊണ്ട് മമ്മുട്ടി അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം കേട്ടാൽ രോമാഞ്ചമണിയും!

ഒരു വർഷം കൊണ്ട് മമ്മുട്ടി അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം കേട്ടാൽ രോമാഞ്ചമണിയും!

മലയാള സിനിമയുടെ നെടും തൂണാണ് മമ്മൂട്ടി . ഒരുപക്ഷെ മലയാള സിനിമയിലെ അവസാന സൂപ്പര്താരങ്ങളിൽ ഒരാളാകും മമ്മൂട്ടി . കാരണം അദ്ദേഹം ചെയ്ത സിനിമകളുടെ വൈവിധ്യവും കഥാപാത്രങ്ങളുടെ വൈവിധ്യവുമൊക്കെ ജനങ്ങൾക്കിടയിൽ നല്ല രീതിൽ സ്വീകരിക്കപ്പെട്ടു . നാൽപതു വർഷങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടി സിനിമയെ സ്നേഹിച്ച് അഭിനേതാവ് ആയതാണ് .സിനിമയോടുള്ള അടങ്ങാത്ത ആവേശത്തോടെ കഥാപാത്രങ്ങളെ നെഞ്ചിലേറ്റുന്ന മമ്മുട്ടിയുടെ ഓരോ ചിത്രവും ആരാധകർക്ക് ആഘോഷമാണ്. അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ലുക്ക് എല്ലായിപ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് .

1971ലാണ് മമ്മൂട്ടി അഭിനയരംഗത്ത് എത്തുന്നത്. അുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. കെജി ജോര്‍ജ് സംവിധാനം എന്ന മേള എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടി ശ്രദ്ധേയനാക്കുന്നത്. പിന്നീട് നായക നടനായി. തിരക്കുകളിലേക്ക് മമ്മൂട്ടി നടന്നടുക്കുകയായിരുന്നു.

നാല് വര്‍ഷത്തിനിടെ 120 ചിത്രങ്ങളില്‍ അഭിനയിച്ച ചരിത്രവും മമ്മൂട്ടിക്ക് സ്വന്തമാണ്. 1983 മുതല്‍ 1986 കാലഘട്ടത്തിലാണ് മമ്മൂട്ടി ഇത്രയധികം ചിത്രങ്ങളില്‍ അഭിനയിച്ചത്. 1983, 84, 85 വര്‍ഷങ്ങളില്‍ ഓരോ വര്‍ഷത്തിലും 34 ചിത്രങ്ങളില്‍ അഭിനയിച്ചു. 1986ല്‍ 35 ചിത്രത്തിലായിരുന്നു അഭിനയിച്ചത്.

മോഹന്‍ലാലിന്റെ അച്ഛനായും മമ്മൂട്ടി ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 1982ല്‍ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി ലാലിന്റെ പിതാവായി എത്തിയത്. അന്ന് മമ്മൂട്ടി 30കളില്‍ ആയിരുന്നു.30 കാരനായും 60 കാരനായും എത്തി ജനങ്ങളെ വിസ്മയിപ്പിക്കാന്‍ കഴിയുന്ന ഒരു നടൻ ഇന്ത്യയിൽ ഉണ്ടെങ്കിൽ അത് മമ്മൂട്ടി ആണ് .ഇന്ത്യൻ സിനിമയിലെ പ്രായം അറിയിക്കാതെ വിസ്മയിപ്പിക്കുന്ന ഒരേ ഒരു നടനും മമ്മൂട്ടിയാണ് . ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ് മമ്മൂട്ടിയുടെ ഈ സൗന്ദര്യ രഹസ്യത്തെ പറ്റി .ന്യൂ ജിൻേറഷൻ സിനിമ എന്നുള്ളത് ‘ഫ്രീ ജിൻേറഷൻ സിനിമ ‘ എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ .കഴിഞ്ഞ 36 വര്‍ഷമായി സിനിമയില്‍ സജീവമാണ് താരം. അന്നും ഇന്നും മമ്മൂക്കയ്ക്ക് വലിയ മാറ്റമുണ്ടായിട്ടില്ല. സൗന്ദര്യത്തെ കുറിച്ച്‌ ചോദിക്കുന്നവരോട് എപ്പോഴും നര്‍മത്തില്‍ ചാലിച്ചുള്ള മറുപടിയാണ് താരം നല്‍കാറുള്ളത്.

‘വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്, തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറി. ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ധേഹത്തെ തേടി എത്തി.

യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും, മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കി. എണ്‍പതുകളിൽ പുറത്തിറങ്ങി ജനശ്രദ്ധ ആകർഷിച്ച ചില മമ്മൂട്ടി ചിത്രങ്ങളാണ്‌ സന്ധർഫം, നീർകൂത്ത്, അതിരാത്രം തുടങ്ങിയവ. മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങി വളരെ അധികം പരാമർഷിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു ‘സിബിഐ ഡയറി കുറിപ്പ്’. പിന്നീട് ഇതേ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. എം ടി വാസുദേവൻ‌ നായരുടെ അക്ഷരങ്ങൾ, സുകൃതം, കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തമിഴിലും തെലുങ്കും ഉള്‍പ്പെടെ 6 സിനിമകളായിരുന്നു മമ്മൂക്കയുടേതായി ഈ വര്‍ഷം ഇതുവരെ തീയേറ്ററുകളിലേക്ക് എത്തിയത്. തമിഴ് ചിത്രം പേരന്‍പില്‍ തുടങ്ങിയ തേരോട്ടം വന്ന് എത്തി നില്‍ക്കുന്നത് ഗാനഗന്ധര്‍വ്വനിലാണ്. പേരന്‍പില്‍ നിന്ന് തന്നെ തുടങ്ങാം. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക വൈകാരിക അവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനായ അമുദവന്‍ എന്ന കഥാപാത്രം മമ്മൂക്കയുടെ കയ്യില്‍ ഭദ്രമായിരുന്നു.

വൈകാരികമായ ഭാരം ഏല്‍പ്പിക്കുന്ന പേരന്‍പ് പ്രേക്ഷകര്‍ മനസ്സ് നിറഞ്ഞ് സ്വീകരിച്ചു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായകന്‍ റാം സംവിധാനം ചെയ്ത് പേരന്‍പ് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്‍, ചൈന എന്നീ മേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റി. മികവഴകിന്റെ പേരന്‍പില്‍ മമ്മൂക്കയുടെ നടന വിസ്മയം കൂടി ആയപ്പോള്‍ അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചേര്‍ക്കപ്പെട്ടു .

ആന്ധ്രാ രാഷ്ട്രീയം പ്രതിപാദിക്കുന്ന തെലുങ്ക് ചിത്രമായിരുന്നു യാത്ര. ആന്ധ്രാ രാഷ്ട്രീയത്തിലെ അതികായനായ വൈ.എസ് രാജശേഖര റെഡ്ഡിയിലേക്ക് മമ്മൂട്ടി നടത്തിയ പരകായ പ്രവേശമാണ് യാത്ര എന്ന് നിസംശയം പറയാം. രാജ ഡബിള്‍ സ്ട്രോങ്ങല്ല ട്രിപ്പില്‍ സ്ട്രോങ്ങ് എന്ന് ബോക്സ്ഓഫീസ് കളക്ഷന്‍ വന്നപ്പോള്‍ മധുരരാജ തെളിയിച്ചു. മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രമായി ചരിത്രം കുറിച്ചു.
എഴുപതോളം പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയ ചിത്രമാണ് പതിനെട്ടാം പടി. സ്‌കൂള്‍ ഓഫ് ജോയ് എന്ന തുറന്ന ഗുരുകുലത്തിലെ അശ്വിന്‍ വാസുദേവ് എന്ന പൃഥ്വിരാജ് കഥാപാത്രത്തിലൂടെ തുടങ്ങുന്ന ചിത്രം തൊണ്ണൂറുകളുടെ അവസാനത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടു പോകുന്നത്.

യവനികയിലെ ജേക്കബ് ഈരാളിയില്‍ നിന്ന് തുടങ്ങി ആവനാഴിയിലെ ഇന്‍സ്പെക്ടര്‍ ബല്‍റാമായും ഒക്കെ അര നൂറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ ഭാവ വേഷ പകര്‍ച്ചകളില്‍ ഒന്നാംതര പൊലീസുകാരനായി നിറഞ്ഞാടിയ മമ്മൂട്ടി ഒരിക്കല്‍ കൂടി കാക്കി അണിഞ്ഞ ചിത്രമായിരുന്നു ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട. താര പരിവേഷം ഒന്നുമില്ലാതെ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠനായി മമ്മൂക്ക എത്തിയപ്പോള്‍ ഏറെക്കാലത്തിന് ശേഷം മലയാളത്തിന്റെ സ്‌ക്രീനില്‍ മമ്മൂട്ടിയിലെ നടന്റെ സ്വാഭാവികത കാണാനായതിന്റെ സന്തോഷത്തിലായിരുന്നു പ്രേക്ഷകര്‍. തിരഞ്ഞെടുപ്പ് കാലത്ത് ഛത്തീസ്ഗഢിലേക്ക് മാവോവാദികളെ നേരിടാനായി കേരളത്തില്‍ നിന്നും പോകുന്ന പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

ഗാനമേള വേദികളില്‍ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് ആയിട്ടാണ് ഏറ്റവും ഒടുവില്‍ മെഗാസ്റ്റാര്‍ തീയേറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴും വിജയകരമായി മുന്നേറുകയാണ് ഗാനഗന്ധര്‍വ്വന്‍. ഇതുവരെ മമ്മൂക്ക കൈവയ്ക്കാത്ത കഥാപാത്രമാണ് സ്റ്റേജ് ഗായകന്റേത്, അതിലും താരം തിളങ്ങിക്കഴിഞ്ഞു. ബോക്സ്ഓഫീസ് കളക്ഷന്റെ കാര്യത്തിലും മികച്ച കുതിപ്പാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്.

about mammootty one year movie

More in Malayalam

Trending

Recent

To Top