തമിഴിലും മലയാളത്തിലും ഒരുപോലെ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു 96.വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായെത്തി പ്രക്ഷകരുടെ മനസിൽ ഇടം നേടിയ ചിത്രം.പ്രംകുമാർ സംവിധാനം ചെയ്ത ആ നഷ്ടസ്വപ്നത്തിന്റെ ഓർമ്മകൾക്ക് ഒരു വർഷം പൂർത്തിയാകുകയാണ്.റാമിനും ജാനുവിനും ഒരു വയസും.തമിഴിലെ മുൻനിര നായകനായ വിജയ് സേതുപതി ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.പക്ഷേ പ്രേക്ഷകർ ഏറെ ശ്രദ്ധിക്കപ്പെട്ടതും എന്നും ഓർത്തുവെക്കുന്നതുമായ ഒരു കഥാപാത്രമായിരുന്നു റാമിന്റേത്.അതുപോലെ തന്നെയാണ് ജാനുവായെത്തിയ തൃഷയുടേതും കഥാപാത്രം.പ്രണയത്തിനെ മറ്റൊരു തലത്തിലേക്ക് ചിത്രീകരിക്കാൻ സിനിമയ്ക്ക് കഴിഞ്ഞുവന്നു തന്നെ പറയണം.സിനിമകളിൽ ആവർത്തിച്ചു വന്നുകൊണ്ടിരുന്നു കഥാസന്ദർഭങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പുതുമ കൊണ്ടുവന്ന ചിത്രം.
നവാഗതരായ ആദിത്യയും ഗൗരിയുമാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെയും തൃഷയുടെയും ബാല്യകാലം അവതരിപ്പിച്ച് കയ്യടി നേടി.ഇവര്‍ തമ്മിലുള്ള മനോഹരമായ കെമിസ്ട്രിയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്.ഉള്ളില്‍ അല്‍പ്പമെങ്കിലും ഓര്‍മകളുടെ ഭാരം പേറുന്നവര്‍ക്ക് സിനിമ കണ്ടു കഴിയുമ്പോള്‍ അതിനല്‍പ്പം ഭാരം കൂടിക്കാണുമെന്നുറപ്പാണ്. അങ്ങനെയാണ് ഈ ചിത്രത്തിന് ഇത്രയേറെ ആരാധകരുണ്ടായത്.
ഏറെ ശ്രദ്ധിക്കപ്പെട്ട കാതലേ കാതലേ എന്ന ഗാനത്തിനിടയില്‍ വരുന്ന തിമിംഗലത്തിന്റെ ശബ്ദവും ഗോവിന്ദിന്റെ ഭാവനയില്‍ വിരിഞ്ഞതായിരുന്നു. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ പ്രക്ഷകർ ഇന്നും മറക്കാതെ ഓർത്തുവെക്കുന്നവയാണ്.ഒപ്പം ചില ഡയലോഗുകളും പിന്നെ ആ മഞ്ഞ കുത്തിയും. പ്രണയത്തിന് സമയത്തിനും കാലത്തിനും മായ്ച്ചുകളയാൻ കഴിയാത്ത ഒരു മാസ്മരിക ഭംഗിയുണ്ടെന്ന് തോന്നിപ്പിക്കുന്ന ചിത്രം.അവസാനഭാഗത്തിൽ മടങ്ങിപ്പോകുന്ന ജാനു ഒരിക്കലും പോകരുതേ എന്ന് പ്രാര്ഥിച്ചവരാകും നമ്മളിൽ പലരും.അത്രയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സിനിമയ്ക്ക് കഴിഞ്ഞെന്ന് തന്നെ വേണം കണക്കാക്കാൻ.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...