
Malayalam Breaking News
വിനീതിന് മധുര ‘മനോഹര’ പിറന്നാൾ ! മനോഹര തിളക്കത്തിൽ പിറന്നാൾ ആശംസിച്ച് അണിയറപ്രവർത്തകർ!
വിനീതിന് മധുര ‘മനോഹര’ പിറന്നാൾ ! മനോഹര തിളക്കത്തിൽ പിറന്നാൾ ആശംസിച്ച് അണിയറപ്രവർത്തകർ!
Published on

By
വിനീത് ശ്രീനിവാസൻ നായകനായ പുതിയ ചിത്രമാണ് മനോഹരം . മലയാളികളുടെ പ്രിയതാരത്തിന് മനോഹരത്തിന്റെ വിജയത്തിളക്കത്തിൽ പിറന്നാൾ ആശംസിക്കുകയാണ് കേരളം . തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മനോഹരം തന്നെയാണ് ഇത്തവണ വിനീതിനുള്ള പിറന്നാൾ സമ്മാനം .
മനോഹരത്തിന്റെ വിജയം തിയേറ്ററിൽ ആരാധകർക്കൊപ്പം തന്നെ വിനീതും അണിയറപ്രവർത്തകരും ആഘോഷമാക്കിയിരുന്നു. ഇപ്പോൾ വിനീതിന് പിറന്നാൾ ആശംസകൾ അരിച്ചിരിക്കുകയാണ് മനോഹരം ടീം. സ്പെഷ്യൽ പോസ്റ്ററിലൂടെയാണ് ആശംസകൾ അറിയിച്ചിരിക്കുന്നത് .
വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലെ അതേ ടീം തന്നെയാണ് മനോഹരം എന്ന ചിത്രം അണിയിച്ചൊരുക്കിയത്. ഒരു ഹിറ്റ് ചിത്രം വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കണമെന്ന ആഗ്രഹത്തോടെ സംവിധായകൻ പിന്നീട് വലിയ കഠിനാധ്വാനത്തിലൂടെ നീണ്ട അഞ്ചു വർഷത്തെ തയ്യാറെടുപ്പുകളാണ് ശേഷമാണ് മനോഹരം എന്ന ചിത്രം ഒരുക്കിയത്.
ഒരു ചിത്രത്തിന് വേണ്ടി ഒരു സംവിധായകൻ നടത്തുന്ന ഈ കരുതലും തയ്യാറെടുപ്പുകളും വളരെ പ്രശംസനീയമാണ്. മനോഹരം എന്ന ചിത്രം അണിയിച്ചൊരുക്കിയതിന്റെ ദൃശ്യങ്ങളുടെ നിലവാരം തന്നെ അതിന്റെ പിന്നിലുള്ള തയ്യാറെടുപ്പുകൾ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തരുന്നതാണ്. പാലക്കാടിന്റെ മനോഹാരിതയിൽ അണിയിച്ചൊരുക്കിയ ചിത്രം വിനീത് ശ്രീനിവാസന്റെ കരിയറിലെ ഹാട്രിക് വിജയം തന്നെയായിരിക്കുകയാണ് . ജെബിന് ജേക്കബാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്വ്വഹിച്ചിരിക്കുന്നത്.
birthday wishes to vineeth sreenivasan by manoharam team
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...