
Malayalam Breaking News
പാലക്കാടൻ ഗ്രാമഭംഗിയിൽ മനോഹരം ഇന്ന് മുതൽ !
പാലക്കാടൻ ഗ്രാമഭംഗിയിൽ മനോഹരം ഇന്ന് മുതൽ !
Published on

By
മലയാളികളുടെ പച്ചയായ ജീവിതവും മനോഹരമായ ജീവിതാവിഷ്കാരവും പങ്കു വയ്ക്കാൻ ഇന്ന് മുതൽ മനോഹരം എത്തുകയാണ്. പോസ്റ്റർ ഡിസൈൻ കലാകാരനായ തനി നാട്ടിന്‍പുറത്തുകാരനായി വിനീത് ശ്രീനിവാസൻ എത്തുന്ന ചിത്രമാണ് മനോഹരം . പാലക്കാടൻ ഗ്രാമ ഭംഗിയിൽ അതി മനോഹരമായി കഥപറയാൻ ഒരുങ്ങുകയാണ് മനോഹരം .
അന്‍വര്‍ സാദിക്ക് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ദാസ് ആണ് നായികയായെത്തുന്നത്. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും അന്‍വര്‍ സാദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ജെബിന് ജേക്കബാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
സജീവ് തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ചിത്രത്തിന്റെ തിരക്കഥയും അന്‍വര്‍ സാദിക്കാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി.കെ പ്രകാശ്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
manoharam movie releasing today
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...