Connect with us

രണ്ടാമൂഴത്തിൽ അമിതാബച്ചനും മോഹൻലാലും;സംവിധാനം പ്രിയദർശൻ?

Malayalam Breaking News

രണ്ടാമൂഴത്തിൽ അമിതാബച്ചനും മോഹൻലാലും;സംവിധാനം പ്രിയദർശൻ?

രണ്ടാമൂഴത്തിൽ അമിതാബച്ചനും മോഹൻലാലും;സംവിധാനം പ്രിയദർശൻ?

ഏറെ ആയി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം.ചിത്രത്തിനു വളരെ പ്രതീക്ഷയാണ് ആരാധകർക്കുള്ളത് എന്നാൽ നിരാശയായിരുന്നു ഫലം.എന്നാൽ ഇപ്പോൾ ആരാധകരെ പോലും സന്തോഷത്തിലും ആവേശത്തിലും ആഴ്ത്തുന്ന പ്രതീക്ഷണിപ്പോൾ ഉള്ളത്.അമിതാഭ്ജിക്ക് ദാദ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ. 40-ലധികം പരസ്യങ്ങളിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, ഈ അവസരത്തിൽ അവയിലൊന്ന് നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.എന്റെ ജീവിതത്തിൽ രണ്ട് സ്വപ്നങ്ങൾ നിറവേറ്റേണ്ടതുണ്ട്, അവിടെ ഒന്ന് അമിതാഭ്ജിക്കൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കണം, രണ്ടാമത്തേത് ശ്രീ എം.ടി. വാസുദേവൻ സർ തിരക്കഥയൊരുക്കിയ മറ്റൊരു സിനിമ ചെയ്യുക. ഈ സ്വപ്നങ്ങൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി, അമിതാഭ്ജിയോട് എന്റെ ആശംസകൾ!” മലയാളികളുടെ അഭിമാന സംവിധായകൻ പ്രിയദർശൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണിത്.ഈ കുറിപ്പാണു ആരാധകർ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്.

ഈ പോസ്റ്റിനു പിന്നാലെ ആണ് ആരാധകർ പ്രിയദർശനോട് അപേക്ഷയുമായിട്ടാണ് എത്തിയിട്ടുള്ളത്.സംവിധായകന്‍ പ്രിയദര്‍ശനോട് ‘രണ്ടാമൂഴം’ പ്രൊജക്ട് ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ച് ആരാധകര്‍. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചനെ പ്രശംസിച്ച് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിനു താഴെയാണ് സംവിധായകന്‍ ‘രണ്ടാമൂഴം’ ഏറ്റെടുക്കണമെന്ന അപേക്ഷയുമായി പ്രതീക്ഷയോടെ ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്.

‘ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം കരസ്ഥമാക്കിയ അമിതാഭ്ജിക്ക് എല്ലാവിധ ആശംസകളും. നാല്‍പ്പതിലേറെ പരസ്യങ്ങളില്‍ ഞാന്‍ അദ്ദേഹവുമൊത്ത് ജോലി ചെയ്തിട്ടുണ്ട്… അതിലൊന്ന് ഞാനിവിടെ പങ്കുവെക്കുന്നു. എനിക്കിനി ജീവിതത്തില്‍ രണ്ടു സ്വപ്‌നങ്ങളുണ്ട്. ഒന്ന് അമിതാഭ് ജിക്കൊപ്പം ഒരു സിനിമയില്‍ ജോലി ചെയ്യുകയെന്നതാണ്. മറ്റൊന്ന് ശ്രീ എം ടി വാസുദേവന്‍ നായരുടെ തിരക്കഥ സംവിധാനം ചെയ്യുകയെന്നതും. ഈ രണ്ട് സ്വപ്‌നങ്ങളും വൈകാതെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു…’ ബച്ചന്‍ അഭിനയിച്ച് പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത ഒരു പ്രമുഖ പരസ്യം പങ്കുവെച്ചുകൊണ്ട് പ്രിയദർശൻ കുറിച്ചു.

ഈ പോസ്റ്റിനു ചുവടെയാണ് ആരാധകരുടെ അപേക്ഷകൾ. റിലീസ് ആകാനിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറും കാലാപാനിയും കാഞ്ചീവരവും സംവിധാനം ചെയ്ത പ്രിയന്‍ സര്‍ തന്നെയാണ് രണ്ടാമൂഴം പോലെയൊരു സിനിമ സംവിധാനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍. അമിതാഭ് ബച്ചനെയും അതില്‍ അഭിനയിപ്പിക്കുകയാണെങ്കില്‍ താങ്കളുടെ ആ രണ്ടു സ്വപ്‌നങ്ങളും ഒരുമിച്ച് സാക്ഷാത്ക്കരിക്കപ്പെടുമെന്നും ആരാധകര്‍ പറയുന്നു. മലയാള സിനിമയ്ക്കും എം.ടിയ്ക്കും മോഹന്‍ലാലിനും ഇന്ത്യന്‍ സിനിമയ്ക്കും നല്‍കാവുന്ന ഏറ്റവും വലിയ സമര്‍പ്പണമായിരിക്കുമത് എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. മികച്ച അഭിനേതാക്കളെ മുഴുവന്‍ അണിനിരത്തി, വലിയ ക്യാന്‍വാസില്‍ നിര്‍മിക്കേണ്ട രണ്ടാമൂഴം പോലെയൊരു സിനിമയ്ക്ക് അര്‍ഹമായ കൈകള്‍ പ്രിയദര്‍ശന്റേതാണെന്നും കമന്റുകളുണ്ട്.

എം.ടി.വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വളരെക്കാലങ്ങളായി പ്രചരിക്കുന്നുണ്ട്. താന്‍ സിനിമ സംവിധാനം ചെയ്യാമെന്ന് എം.ടി.യുമായി ഉണ്ടാക്കിയ ധാരണയ്ക്കു പിന്നാലെ വി.എ.ശ്രീകുമാര്‍ മേനോന്റെ ആവശ്യപ്രകാരം എം.ടി. തിരക്കഥ പൂര്‍ത്തിയാക്കിയതും അത് സംവിധായകനെ ഏല്‍പ്പിച്ചതുമാണ്. എന്നാല്‍ സിനിമാചിത്രീകരണം എന്നു തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഉറപ്പു നല്‍കാത്തതിനെത്തുടര്‍ന്ന് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം.ടി. കോടതിയെ സമീപിച്ചിരുന്നു. സംവിധായകനും നിർമാതാക്കളുമായുള്ള തര്‍ക്കങ്ങളും മൂര്‍ഛിച്ചതോടെ രണ്ടാമൂഴം എന്ന വലിയ ബജറ്റ് പ്രൊജക്ട് അനിശ്ചിതത്വത്തിലാണ്.

രണ്ടാമൂഴം ആയിരം കോടി ബഡ്ജറ്റിൽ ഒരുക്കാന്നാണ് ശ്രീകുമാർ മേനോൻ തയ്യാറായത്. ഇത്രയും ഭീമമായ ഒരു തുക ഒരു സിനിമയ്ക്കായി മുടക്കാൻ ഒരു നിർമാതാവും രംഗത്തു വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറി വന്നിരുന്നു. എന്നാൽ സിനിമ ചെയ്യാനുള്ള സമയം നീണ്ടു പോയതോടെ തിരക്കഥ എം ടി വാസുദേവൻ നായർ തിരികെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കോടതി വരെ നീണ്ടു പോയ യുദ്ധത്തിലും സിനിമയ്ക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഉള്ള ഒരു നടപടികളും നാളിതുവരെയായി ഉണ്ടായില്ല.

രണ്ടാമൂഴം താൻ തന്നെ സംവിധാനം ചെയ്യും എന്ന അവകാശത്തോടെ ശ്രീകുമാർ മേനോൻ നിരവധി തവണയാണ് രംഗത്തെത്തിയത്. ഇപ്പോൾ പ്രിയദർശന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചുറ്റിപ്പറ്റി ചർച്ചകൾ രണ്ടാമൂഴം അദ്ദേഹം ഏറ്റെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഫേസ്ബുക്കിൽ നിരവധി കമന്റുകൾ ആണ് പ്രിയദർശനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. താങ്കൾ തന്നെ രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി പേർ രംഗത്തെത്തിയതോടെ പ്രിയദർശനെ മറുപടിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പ്രിയദർശൻ രണ്ടാമൂഴം ഏറ്റെടുക്കാൻ പോകുന്നു എന്ന ഔദ്യോഗികമായ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

about randamoozham movie

More in Malayalam Breaking News

Trending

Recent

To Top