മലയാള സിനിമയുടെ അഭിമാന താരമാണ് മധു . ഇന്ന് എണ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന മധുവിന് തിരുവനന്തപുരം പ്രസ് ക്ലബ് വിപുലമായ രീത്യിൽ ആദരം നൽകി . കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖർ മധുവിന് പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തി .
മധു – ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടാണ് പരിപാടിയിൽ ശ്രദ്ധേയമായത്. വളരെ മനോഹരമായ ഓർമകളാണ് മധുവിനെ കുറിച്ച് ശ്രീകുമാരൻ തമ്പി പങ്കു വച്ചത് . താൻ സംവിധാനം ചെയ്ത മുപ്പത് ചിത്രങ്ങളിൽ 11 എണ്ണത്തിൽ നായകൻ മധുവായിരുന്നു .
മലയാള സിനിമയിൽ സെല്ഫ് പ്രൊമോഷൻ ചെയ്യാത്ത നടനായിരുന്നു മധു എന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത് . ഇന്ന് ഫാൻസ് അസോസിയേഷനുകൾ ഒരു നരകമായി തീർന്നു . ഇന്നത്തെ നായകന്മാരെക്കാൾ ഹിറ്റായിരുന്നിട്ടും മധു അങ്ങനെയൊരു സാഹസത്തിനു മുതിർന്നില്ല.
ഫാൻസ് അസോസിയേഷൻ തുടങ്ങുന്നതിനെ പറ്റി ചോദിച്ചപ്പോൾ എനിക്ക് ഫാൻസ് ഉണ്ട് . അസോസിയേഷൻ വേണ്ട എന്നാണ് പറഞ്ഞത് . അവനവന്റെ കഴിവിൽ ഇൻസെക്യൂരിറ്റി ഉള്ളവരാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോകുന്നത്.എന്നാൽ മധുവിന് അനഗ്നെ ഒന്നില്ലായിരുന്നു എന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...