Actress
ബെഡ് റൂമിലിരുന്ന് മദ്യപിക്കാതെ സംഗീതം കേട്ട് കുടിക്കണം എന്ന് തോന്നി, മുംബൈയിലെ നൈറ്റ് ക്ലബുകളില്‍ പോയി ഞാന്‍ മദ്യപിച്ചു, ഡാന്‍സ് ചെയ്തു, ആളുകള്‍ കാണുന്നുണ്ടെന്നത് കാര്യമാക്കിയില്ല; മധു
ബെഡ് റൂമിലിരുന്ന് മദ്യപിക്കാതെ സംഗീതം കേട്ട് കുടിക്കണം എന്ന് തോന്നി, മുംബൈയിലെ നൈറ്റ് ക്ലബുകളില്‍ പോയി ഞാന്‍ മദ്യപിച്ചു, ഡാന്‍സ് ചെയ്തു, ആളുകള്‍ കാണുന്നുണ്ടെന്നത് കാര്യമാക്കിയില്ല; മധു
ഒരുകാലത്ത് തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടിയായിരുന്നു മധു. റോജ എന്ന സിനിമയിലൂടെയാണ് മധുവിനെ ഇന്നും ആരാധകര്‍ ഓര്‍ക്കുന്നത്. തുടരെ ഹിറ്റ് സിനിമകള്‍ ലഭിച്ച മധു ഭാഗ്യനായികയായും അറിയപ്പെട്ടു. റോജ, ജെന്റില്‍മാന്‍ തുടങ്ങി റോജ അഭിനയിച്ച സിനിമകളെല്ലാം തുടരെ ഹിറ്റായി. വിവാഹ ശേഷമാണ് മധു അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്. 1999 ല്‍ ബിസിനസുകാരന്‍ ആനന്ദ് ഷായെ വിവാഹം ചെയ്ത മധു വിവാഹ ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കി. നടി ജൂഹി ചൗളയുടെ ഭര്‍ത്താവായ ജെയ് മെഹ്തയുടെ കസിനാണ് ആനന്ദ് ഷാ.
2008 ലാണ് മധു അഭിനയ രംഗത്തേത്ത് തിരിച്ചെത്തുന്നത്. ഇന്ന് സിനിമകളില്‍ മധു സജീവമാണ്. ചെറു പ്രായത്തില്‍ അമ്മ മരിച്ച മധു അച്ഛന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. ഇപ്പോഴിതാ സിനിമാ രംഗത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മധു. അമ്മ മരിച്ചെങ്കിലും അമ്മയുടെ കരുതല്‍ തനിക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നെന്ന് മധു പറയുന്നു. ഇതിന് ഉദാഹരണവും മധു ചൂണ്ടിക്കാട്ടി.
മദ്യപിച്ചാല്‍ സിനിമാ സൗഹൃദ വലയങ്ങളില്‍ സ്വീകാര്യത ലഭിക്കുമെന്ന് ഞാന്‍ കരുതി. കൂള്‍ ആയി തോന്നാന്‍ വേണ്ടി ഞാന്‍ മദ്യപിച്ചു. ചെറുപ്പക്കാരിയായ, പ്രതിരോധിക്കാന്‍ പറ്റാത്ത ഞാന്‍ അപകടത്തില്‍ പെട്ടേനെ. പക്ഷെ ഇന്ന് വരെയും മോശമായ ഒരു അനുഭവും എനിക്കുണ്ടായിട്ടില്ല. ഞാനെന്തൊക്കെ സ്വപ്നം കണ്ടോ അതെല്ലാം സാധിച്ചു. ഒന്നും അറിയാതെയാണ് ജീവിതത്തില്‍ എനിക്കെല്ലാം ലഭിച്ചത്.
അതിന് കാരണം മരിച്ച് പോയ അമ്മയുടെ സാന്നിധ്യമുള്ളതാണ്. ഞാന്‍ ഗോഡ്‌സ് ചൈല്‍ഡ് ആണ്. എന്നെയൊരാള്‍ മുകളില്‍ നിന്ന് സംരക്ഷിക്കുന്നു. വീണ്ടും അഭിനയിക്കണമെന്ന് എനിക്ക് തോന്നി. പിആര്‍ ഇല്ലാതിരുന്നിട്ടും വീണ്ടും അഭിനയിക്കാനായി. എല്ലാ സ്വപ്നവും സാക്ഷാത്കരിക്കപ്പെട്ടതെന്ന് മധു വ്യക്തമാക്കി. താന്‍ മദ്യപിക്കുന്ന കാര്യം മറച്ച് വെച്ചിട്ടില്ലെന്നും മധു പറയുന്നു.
അക്കാലത്ത് സിനിമാ താരങ്ങള്‍ മദ്യപിക്കും. പക്ഷെ സ്വകാര്യമായിട്ടായിരുന്നു. പുറത്തേക്ക് വരുമ്പോള്‍ സാരി ധരിച്ച് അമ്മയ്‌ക്കൊപ്പമായിരുന്നു. നായികമാര്‍ക്ക് ഒരു ഇമേജുണ്ടായിരുന്നു. പക്ഷെ ഞാന്‍ ചിന്തിച്ചത്, ചെറുപ്പമാണ്, നൈറ്റ് ക്ലബില്‍ പോകണം, ബെഡ് റൂമിലിരുന്ന് മദ്യപിക്കാതെ സംഗീതം കേട്ട് കുടിക്കണം എന്നാണ്. മുംബൈയിലെ നൈറ്റ് ക്ലബുകളില്‍ പോയി ഞാന്‍ മദ്യപിച്ചു. ഡാന്‍സ് ചെയ്തു. ആളുകള്‍ കാണുന്നുണ്ടെന്നത് കാര്യമാക്കിയില്ല.
പൊതുജനത്തിനിടയില്‍ താനൊരു വൈല്‍ഡ് ഗേള്‍ ആണെന്ന പ്രതിച്ഛായ വന്നു. പക്ഷെ ഞാന്‍ സത്യസന്ധമായി ജീവിച്ചു. ഇന്ന് താന്‍ മദ്യപിക്കാറില്ലെന്നും മധു വ്യക്തമാക്കി. കരിയറിലെ തിളക്കമേറിയ കാലത്ത് തനിക്ക് അഹങ്കാരം ഉണ്ടായിരുന്നെന്നും മധു തുറന്ന് പറഞ്ഞു. ഞാനെന്ന ഭാവം വന്നു. അഭിമുഖങ്ങള്‍ നല്‍കിയില്ല. പിന്നീട് തന്റെ പിഴവുകള്‍ തിരിച്ചറിഞ്ഞ് തിരുത്ത് വരുത്തിയെന്നും മധു വ്യക്തമാക്കി.
അതേസമയം മണിരത്‌നത്തിന് തന്നോട് ദേഷ്യം തോന്നിയിരിക്കാമെന്നും റോജ പറയുന്നു. പോപ്പുലറായ ഒരു മാ?ഗസിനില്‍ എന്റെ അഭിമുഖം വന്നു. മണിരത്‌നമാണ് നിങ്ങളെ താരമാക്കിയതെന്ന് അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് ആരും ഒരാളെ താരമാക്കാന്‍ വേണ്ടി സിനിമ ചെയ്യില്ല, ഞാന്‍ ആ കഥാപാത്രത്തിന് അനുയോജ്യമായിരുന്നു, എന്നെ തെരഞ്ഞെടുത്തു.
ഞാന്‍ നന്നായി അഭിനയിച്ചു എന്നാണ്. പക്ഷെ മാഗസിനില്‍ വന്ന തലക്കെട്ട് മണി സര്‍ എന്നെ താരമാക്കിയില്ല എന്നാണ്. ഞാനെന്ന ഭാവം തനിക്ക് ഉണ്ടായിരുന്നു. ഞാന്‍ നിഷ്‌കളങ്കയായിരുന്നു. പക്ഷെ ദേഷ്യവും വേദനയും ഇന്‍സെക്യൂരിറ്റിയും പ്രകടിപ്പിച്ചു. ഒരു മതില്‍ പണിതു. ഞാനെന്ന ഭാവമായി. അത് ആളുകളെ നീരസപ്പെടുത്തി. അതുകൊണ്ട് തനിക്ക് നല്ല സൗഹൃദം ഉണ്ടായില്ല.
പല സിനിമകളിലും തന്നെ നായികയായി വീണ്ടും വിളിച്ചില്ലെന്നും മധു തുറന്ന് പറഞ്ഞു. റോജയുടെ വിജയത്തിന്റെ ക്രെഡിറ്റ് മണിരത്‌നത്തിന് നല്‍കേണ്ടതായിരുന്നു. മണി സര്‍ എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല എന്ന മനോഭാവമായിരുന്നെന്നും റോജ വ്യക്തമാക്കി. താന്‍ അഹങ്കാരിയാണെന്ന ധാരണ സിനിമാ ലോകത്തുണ്ടായിട്ടുണ്ടെന്നും മധു തുറന്ന് പറഞ്ഞു.