Malayalam
ആ പ്രമുഖ നടിയ്ക്ക് പ്രത്യേക ഹോട്ടല്‍ മുറി, വന്നത് കാമുകനൊപ്പം, വിവരം അറിഞ്ഞ മധു സാറില്‍ നിന്ന് അങ്ങനെയൊരു പ്രതികരണമല്ല താന്‍ പ്രതീക്ഷിച്ചത്; തുറന്ന് പറഞ്ഞ് മുകേഷ്
ആ പ്രമുഖ നടിയ്ക്ക് പ്രത്യേക ഹോട്ടല്‍ മുറി, വന്നത് കാമുകനൊപ്പം, വിവരം അറിഞ്ഞ മധു സാറില്‍ നിന്ന് അങ്ങനെയൊരു പ്രതികരണമല്ല താന്‍ പ്രതീക്ഷിച്ചത്; തുറന്ന് പറഞ്ഞ് മുകേഷ്
സത്യന്‍, നസീര്‍, മധു… മലയാള സിനിമയിലെ ത്രിമൂര്‍ത്തികള്‍ എന്ന് ഒരു കാലത്ത് സിനിമാപ്രേമികള്‍ വിശേഷിപ്പിച്ചത് ഇവരെയായിരുന്നു. സത്യനും നസീറും നമ്മളെ വിട്ടുപോയങ്കിലും മധുവിനെ കാണുമ്പോള്‍ ഇവരുടെ മൂന്ന് പേരുടെയും ആ സുവര്‍ണ്ണ കാലഘട്ടം നമ്മുടെ ഓര്‍മ്മകളിലേക്ക് ഓടിയെത്തും. മലയാള സിനിമയില്‍ വേറിട്ട ശബ്ദത്തിനും അഭിനയ സിദ്ധിക്കും ഉടമയായ മലയാള സിനിമയുടെ പുണ്യമാണ് മധു. മിമിക്രി കലാകാരന്‍മാര്‍ ഏറ്റവും കൂടുതല്‍ അനുകരിച്ചിട്ടുള്ള നടന്‍ കൂടിയാണ് ഇദ്ദേഹം.
കാലം തളര്‍ത്താത്ത അഭിനയത്തികവും പോറലേല്‍ക്കാത്ത വ്യക്തി ജീവിതവും മധുവിനെ തികച്ചും വ്യത്യസ്ഥനാക്കുന്നു. 90 വയസുകാരനായ മധുവിന് ബഹുമാന്യ സ്ഥാനമാണ് സിനിമാ ലോകം നല്‍കുന്നത്. അഭിനയ രംഗത്ത് പഴയത് പോലെ നടനിന്ന് സജീവമല്ല. പ്രധാന്യമില്ലാത്ത മുതിര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ മധു താല്‍പര്യപ്പെടുന്നുമില്ല. അധ്യാപകനായാണ് മധു കരിയര്‍ തുടങ്ങുന്നത്. ഹിന്ദി അധ്യാപകനായി ജോലി ചെയ്യവെയാണ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്നത്.
പിന്നീട് മധു എന്ന പ്രതിഭയുടെ സിനിമാ ലോകത്തെ ജൈത്ര യാത്ര ആരംഭിച്ചു. ഒപ്പം അഭിനയിച്ച അന്തരിച്ച പ്രേം നസീര്‍, സത്യന്‍ തുടങ്ങിയവരെക്കുറിച്ചുള്ള ഓര്‍മകളെല്ലാം മധു ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. മധുവിനെക്കുറിച്ച് നടനും എംഎല്‍എയുമായ മുകേഷ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘മുകേഷ് സ്പീക്കിംഗ്’ എന്ന തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് മധു മുമ്പൊരിക്കല്‍ തന്നോട് പറഞ്ഞ കഥയെക്കുറിച്ച് മുകേഷ് സംസാരിച്ചത്.
ഉമ സ്റ്റുഡിയോ നടത്തിയിരുന്ന കാലം. അന്ന് മധു സര്‍ നടനും നിര്‍മാതാവും സംവിധായകനുമാണ്. സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയിലേക്ക് ഒരു പെണ്‍കുട്ടിയെ വേണം. പെണ്‍കുട്ടിയുടെ പേര് ഞാന്‍ പറയുന്നില്ല. തമിഴിലും തെലുങ്കിലും ഭയങ്കര പ്രശസ്തയായി അഭിനയിക്കുന്ന നടിയാണ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഇവരോട് സംസാരിച്ചപ്പോള്‍ വലിയ പ്രതിഫലമാണ്. മധു സാറോട് വിളിച്ച് ചോദിച്ചു. റേറ്റൊന്നും പ്രശ്‌നമാക്കേണ്ട. അവരെ വിളിക്കെന്ന് മധു സര്‍. നടി ഫ്‌ലൈറ്റില്‍ വന്നു. ഉമ സ്റ്റുഡിയോയില്‍ താമസിക്കില്ല, താര ഹോട്ടലിലേ താമസിക്കൂയെന്ന് നടി.
വീണ്ടും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന് അങ്കലാപ്പായി. മധു സാറെ വിളിച്ചപ്പോള്‍ സാരമില്ലെന്ന് അദ്ദേഹം. നടി എല്ലാ ദിവസവും താമസിച്ചാണ് വരുന്നത്. നാലഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം ആ സത്യം അറിഞ്ഞത്. ഈ നടിയുടെ കൂടെ ഒരു കാമുകനുണ്ട്. എനിക്ക് ദേഷ്യം വന്നു, അവരങ്ങനെ ചെയ്യാന്‍ പാടുണ്ടോയെന്ന് മധു സര്‍ പറഞ്ഞു. എനിക്ക് ദേഷ്യം ഇത്രയും വന്നതിന്റെ കാര്യമെന്തെന്ന് മനസിലായോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് ഞാന്‍.
ആസൂയയാണ്, ഞാനൊരു മനുഷ്യനാണ്. നമ്മുടെ ചെലവില്‍ വന്നിട്ട് അവര്‍ ബോയ്ഫ്രണ്ടുമായി വേറൊരു സ്ഥലത്ത്. എനിക്ക് സഹിക്കാന്‍ പറ്റിയില്ലെന്ന് മധു സാര്‍. അദ്ദേഹത്തില്‍ നിന്ന് അങ്ങനെയൊരു പ്രതികരണമല്ല താന്‍ പ്രതീക്ഷിച്ചതെന്ന് മുകേഷ് ചിരിയോടെ ഓര്‍ത്തു. കലാകാരന്‍മാരും അല്ലാത്തവരും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്ന വ്യക്തിയാണ് മധുവെന്നും മുകേഷ് പറയുന്നു. മലപ്പുറം ഹാജി മഹാനായ ജോജി, തലമുറ തുടങ്ങിയ സിനിമകളില്‍ മധുവിനോടൊപ്പം മുകേഷ് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു മധുവിന്റെ 90ാം പിറന്നാള്‍. നടന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് സിനിമാ രംഗത്തുള്ളവര്‍ ചേര്‍ന്ന് മധുമൊഴി എന്ന പരിപാടിയും നടത്തി.
പരിപാടിയില്‍ നടന്‍ രജിനികാന്ത് മധുവിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടി. മധു സാര്‍ തനിക്ക് അച്ഛനെ പോലെയാണെന്ന് രജിനികാന്ത് പറഞ്ഞു. 1991 ല്‍ പുറത്തിറങ്ങിയ ധര്‍മ്മധുരൈ എന്ന സിനിമയില്‍ രജിനികാന്തും മധുവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രജിനികാന്തിന്റെ അച്ഛനാണ് മധു ഈ സിനിമയില്‍ അഭിനയിച്ചത്. രജിനികാന്തിന് പുറമെ നടന്‍ അമിതാഭ് ബച്ചനൊപ്പവും മധു അഭിനയിച്ചിട്ടുണ്ട്. ബച്ചന്റെ ആദ്യ സിനിമയായ സാത്ത് ഹിന്ദുസ്ഥാനിയിലാണ് മധു അഭിനയിച്ചത്. 1996 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാള്‍. ആശംസാപ്രവാഹമായിരുന്നു വന്നിരുന്നത്. മലയാളസിനിമക്ക് മധുകാലം പകര്‍ന്ന് നല്‍കിയ പ്രതിഭ നവതി ആഘോഷിക്കുമ്പോള്‍ ആദ്യം ആശംസയുമായി ഓടി എത്തിയത് നടന്‍ മോഹന്‍ലാലാണ്. മധുവിന്റെ ഒട്ടുമിക്ക പിറന്നാള്‍ ദിനങ്ങളിലും ലാലിന്റെ സന്ദര്‍ശനം ഉണ്ടാകും. ഇരുവരും ഒരുമിച്ച് ഇരുന്ന് മധുരം നുകരം. ഇത്തവണയും പതിവ് തെറ്റിക്കാതെ ഷൂട്ടിങ് സെറ്റില്‍ നിന്നും പ്രിയനടനെ കാണാന്‍ മോഹന്‍ലാല്‍ എത്തി. മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്.
എപ്പോഴും കാണാന്‍ തോന്നുന്ന അല്ലെങ്കില്‍ എത്ര കണ്ടാലും മടുപ്പ് തോന്നാത്തൊരു മുഖവും… ആളുമായിട്ടാണ് തനിക്ക് മധുസാറിനെ തോന്നിയിട്ടുള്ളതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതെന്താണ് സാര്‍ അങ്ങനെയെന്ന് ലാല്‍ ഒരു കുസൃതിചിരിയോടെ മധുവിനോട് ചോദിച്ചപ്പോള്‍ കുസൃതി വിടാത്ത ചിരിയോടെ മധുവിന്റെ രസകരമായ മറുപടി എത്തി… ചില മണ്ടന്‍മാര്‍ക്ക് അങ്ങനെ തോന്നാറുണ്ട് എന്നായിരുന്നു മറുപടി. ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മധുവിന്റെ മറുപടിയില്‍ മോഹന്‍ലാല്‍ പൊട്ടി ചിരിച്ചു. സംഭാഷണത്തിനൊടുവില്‍ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.