
Bollywood
രാമായണത്തിലെ സീതക്കായി ഹൃത്വികും പ്രഭാസും!
രാമായണത്തിലെ സീതക്കായി ഹൃത്വികും പ്രഭാസും!

By
600 കോടി രൂപ മുതല്‍മുടക്കില്‍ നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രാമായൺ.രാമായണ കഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിൽ രാമനായി ഹൃത്വികും രാവണനായി പ്രഭാസും എത്തുന്നു.
രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഭാസിനെ സമീപിച്ചുകഴിഞ്ഞതായി വിനോദ വെബ്സൈറ്റായ പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തു.എന്നാൽ സീത ആരെന്നുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല.സീതയായി ദീപിക പദുക്കോണ്‍ എത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.എന്നാൽ ഇപ്പോൾ ശ്രദ്ധ കപൂറാണ് ചിത്രത്തിൽ സീതയായി എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഇതിനായി രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തില്‍ നിന്നും ശ്രദ്ധ പിന്മാറിയതായാണ് റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂറും അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്ന ലവ് രഞ്ജന്‍ ചിത്രത്തില്‍ നിന്നാണ് ശ്രദ്ധ പിന്മാറിയത്.നിതീഷ് തിവാരിയുടെ ‘ചിച്ചോരെ’ എന്ന ചിത്രത്തിലും ശ്രദ്ധയായിരുന്നു നായിക.അതുകൊണ്ടു തന്നെ സീതയായി ശ്രദ്ധ എത്തുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് സിനിമാ പ്രേമികൾ.
രാമായണം വായിച്ചും കേട്ടും അറിഞ്ഞവരാണ് നമ്മൾ. മണിരക്ന്നം സംവിധാനം ചെയ്ത രാവൺ,ബാബു സംവിധാനം ചെയ്ത ശ്രീ രാമ രാജ്യം തുടങ്ങിയ ചിത്രങ്ങൾ രാമായണകഥ ആസ്പതമാക്കി ചെയ്തതായിരുന്നെകിലും ഇത് ആദ്യമായാണ് രാമായണം മുഴുവനായി അവതരിപ്പിച്ചുകൊണ്ട് ഒരു ചിത്രം ഇറങ്ങുന്നത്.അതുകൊണ്ട് തന്നെ കഥ സിനിമയാകുമ്പോൾ അത് കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റുമെന്നതിൽ സംശയം വേണ്ട.
who will act as seetha in movie ramayan
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....