രമേശ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ . കലാസദൻ ഉല്ലാസ് എന്ന ഗായകനായി മമ്മൂട്ടി എത്തുന്ന ചിത്രം ചിരിയും ചിന്തയുമൊക്കെ ചേർത്താണ് രമേശ് പിഷാരടി ഒരുക്കിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെയൊക്കെ പരിചയപ്പെടുത്തി കാരക്റ്റർ പോസ്ടരുകളും വന്നു തുടങ്ങി. സെപ്റ്റംബറിൽ ആണ് ചിത്രം റിലീസ് .
ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട നിർണായകമായ ഒരു തീരുമാനവുമായി എത്തിയിരിക്കുകയാണ് ഗാനഗന്ധർവൻ ടീം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്ലെക്സ് ഉപയോഗിച്ചുള്ള ഹോർഡിങ്ങുകൾ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഹൈക്കോടതിയുടെ പരാമർശം മാനിച്ചും,സമകാലിക സാമൂഹിക പ്രശനങ്ങൾ പരിഗണിച്ചുമാണ് ഈ തീരുമാനം.സാധാരണ ഗതിയിൽ 200ൽ അധികം ഹോർഡിങ്ങുകളാണ് ഒരു സൂപ്പർ താര ചിത്രത്തിന്റെ പ്രൊമോഷനായി ഉപയോഗിക്കാറുള്ളത്.ഇത് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ചിത്രത്തിന്റെ പരസ്യത്തിനായി പോസ്റ്ററുകൾ മാത്രമേ ഉപയോഗിക്കു എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.
ആന്റോ ജോസഫ്, ഇച്ചായീസ് പ്രൊഡക്ഷൻസ്, രമേശ് പിഷാരോടി എന്റർടൈന്മെന്റ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 27 ന് തിയേറ്ററിൽ എത്തും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...