
Malayalam Breaking News
പുലികളി വേഷക്കാരോട് കിന്നാരം പറഞ്ഞും മസിൽ പിടിച്ചും ഭാമ ! നാടൻ നായികയുടെ ട്രെൻഡി ഓണഘോഷം !
പുലികളി വേഷക്കാരോട് കിന്നാരം പറഞ്ഞും മസിൽ പിടിച്ചും ഭാമ ! നാടൻ നായികയുടെ ട്രെൻഡി ഓണഘോഷം !
Published on

By
മലയാളികളുടെ പ്രിയ നായികയാണ് ഭാമ . അതീവ സുന്ദരിയായ ഭാമ സാധാരണ ഓണദിനങ്ങളിൽ സെറ്റ്സാരിയും മുല്ലപ്പൂവുമൊക്കെയായാണ് ഭാമ എത്താറുള്ളത് . ഇത്തവണ പക്ഷെ ഭാമയുടെ ഓണം കുറച്ച് വ്യത്യസ്തമാണ്.
ട്രെൻഡി സൽവാർ കമ്മീസിൽ പുലികളി വേഷക്കാരോട് കിന്നാരം പറഞ്ഞും പൊട്ടിചിരിച്ചുമൊക്കെയാണ് ഓണം ഭാമ പങ്കു വച്ചിരിക്കുന്നത്.
ഇപ്പോൾ സിനിമ ലോകത്ത് സജീവമല്ലാത്ത ഭാമ തെലുങ്കു , കന്നഡ ഭാഷകളിൽ മുൻപ് സജീവമായിരുന്നു.നിവേദ്യം എന്ന ലോഹിതദാസ് ചത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വച്ച നടിയാണ് ഭാമ . നീണ്ട മുടിയും തനി നാടാണ് ഭംഗിയുമൊക്കെയായിരുന്നു ഭാമക്ക്. എന്നാൽ സിനിമയിൽ സജീവമായതോടെ ഭാമ മുടി മുറിച്ച് കൂടുതൽ മെലിഞ്ഞു സുന്ദരിയായി . എന്തൊക്കെ മാറ്റങ്ങൾ ലുക്കിൽ വന്നിട്ടിട്ടും സൗന്ദര്യത്തിനു യാതൊരു കോട്ടവും സംഭവിച്ചില്ല. അതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ഭാമ .
സൗന്ദര്യം കൂട്ടാൻ കൃത്രിമക്കൂട്ടുകളുടെ പിറകേ പോകാത്തതാണ് നല്ലത്. ഞാൻ ഫേഷ്യൽ പോലും ചെയ്യാറില്ല. പതിവായി ചെയ്യുന്നത് ഒാക്സിപീൽ മാത്രമാണ്. അത് ഡെർമറ്റോളജിസ്റ്റ് നിർേദശിച്ചതാണ്. ഒാക്സിജനും ജലവും ത്വക്കിലേക്ക് കടത്തിവിട്ട് ത്വക്കിനു തിളക്കം കൂട്ടുന്നു പുറത്തുപോയാലും ഇല്ലെങ്കിലും എന്നും സൺസ്ക്രീൻ നിഷ്ഠയോടെ പുരട്ടാറുണ്ട്. മോയിസ്ചറൈസിങ് ക്രീം, ചുണ്ടു വരളാതിരിക്കാൻ ലിപ് ബാം. ഇത്രയുമാണ് പതിവായി ഉപയോഗിക്കുന്നത്. ഹെവി മേക്കപ്പിനോട് ഒരു ഇഷ്ടക്കേടുണ്ട്. ചടങ്ങുകൾക്കൊക്കെ പോകുമ്പോൾ പുരികമൊന്ന് മിനുക്കും. മോയിസ്ചറൈസർ സ്പ്രേ അ ടിക്കും. ഡ്രസ്സിനു ചേരുന്ന ഏതെങ്കിലും ബ്രൈറ്റ് കളർ ലിപ്സ്റ്റിക് ഇടും. തീർന്നു… ഫ്രീ ആയി… കൂളായി നടക്കാം. ഭാമ പറയുന്നു.
actress bhama onam special photoshoot
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...