
Malayalam
കിടിലൻ ലുക്കിൽ ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട്;വൈറലായി ചിത്രം!
കിടിലൻ ലുക്കിൽ ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട്;വൈറലായി ചിത്രം!

By
മലയാള സിനിമയിൽ ഒരു സമയത്ത് നിറഞ്ഞു നിന്ന താരമാണ് ഭാവന.മലയാള സിനിമ പ്രേക്ഷകർ വളരെ ഏറെ ഇഷ്ട്ടപെടുന്ന നായികയാണ് ഭാവന.വിവാഹ ശേഷമായിരുന്നു ഭാവന സിനിമയിൽ നിന്നും വിട്ടു നിന്നത് ഇപ്പോൾ വീണ്ടും തിരിച്ചെത്തുകയാണ് താരം.വിവാഹ ശേഷം നിരവധി നടിമാര്‍ മലയാളത്തിലേക്ക് വരുന്ന സാഹചര്യത്തില്‍ ഭാവനയുടെ തിരിച്ചുവരവിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഭാവന. വിവാഹ ശേഷം കന്നഡത്തില്‍ സജീവമായ താരത്തിന്റെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഭര്‍ത്താവ് നവീനൊപ്പമുളള ഭാവനയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. 96ന്റെ കന്നഡ പതിപ്പായ 99ആയിരുന്നു ഭാവനയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്ന ചിത്രം. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.
അതേസമയം ഭാവനയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. നടി തന്നെയായിരുന്നു തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ബെയ്ജ് കളറിലുളള ഫുള്‍ ലെങ്ങ്ത്ത് ഡ്രസും ഒലീവ് ഗ്രീന്‍ കളറിലുളള ഷാളുമണിഞ്ഞാണ് നടി പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഭാവനയുടെ എറ്റവും പുതിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അടുത്തിടെ ജന്മാഷ്ടമി ദിനത്തില്‍ രാധയായി അണിഞ്ഞൊരുങ്ങിയ ഭാവനയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുട്ടി കണ്ണന്മാരോടൊപ്പം ഇരിക്കുന്ന നടിയുടെ ചിത്രങ്ങളാണ് തരംഗമായി മാറിയിരുന്നത്. വിവാഹ ശേഷം ബാംഗ്ലുരിലേക്ക് പോയ ഭാവന പിന്നെ മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നു. എന്നാലും ഇടയ്ക്കിടെ ചില ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ അതിഥി താരമായി നടി എത്തിയിരുന്നു. അടുത്തിടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ നടി കേരളത്തില്‍ എത്തിയിരുന്നത്.
നമ്മള് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്,തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നടിയുടെതായി ഇന്ഡസ്ട്രികളില് പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള ഭാവനയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു നവീനുമായുളള ഭാവനയുടെ വിവാഹം നടന്നത്. ആഘോഷപൂര്‍വ്വം നടന്ന വിവാഹ ചടങ്ങുകളിലെല്ലാം മലയാള സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. തുടര്‍ന്ന് വിവാഹ ശേഷമുളള ചിത്രങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു വിവാഹ ശേഷം സിനിമ വിട്ടെങ്കിലും നടി മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്.കല്യാണത്തിന് ശേഷം മലയാളത്തിലെ മുന്‍നിര ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ഗസ്റ്റായി എത്തിയിരുന്നു. കൂടാതെ സുഹൃത്ത് രമ്യ നമ്പീശനൊപ്പം ഒരു വേദിയില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
കന്നഡ സിനിമകളില്‍ കൂടുതലായി അഭിനയിക്കുന്ന നടി മലയാളത്തിലേക്കും എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ കന്നഡത്തില്‍ രണ്ടു സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇന്‍സ്പെക്ടര്‍ വിക്രം, ബജ്റംഗി 2 എന്നിവയാണ് ആ ചിത്രങ്ങള്‍.
about bhavana new photoshoot
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...