
Tamil
പലരുടെ കണ്ണിലും ഞാന്‍ നല്ല ഒരു ഭര്‍ത്താവോ അച്ഛനോ ആയിരിക്കില്ല – കമൽ ഹാസൻ
പലരുടെ കണ്ണിലും ഞാന്‍ നല്ല ഒരു ഭര്‍ത്താവോ അച്ഛനോ ആയിരിക്കില്ല – കമൽ ഹാസൻ

By
ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളാണ് കമൽഹാസൻ . തന്റെ സിനിമ ജീവിതത്തിന്റെ 60 വർഷങ്ങൾ പൂർത്തിയാക്കുന്ന കമൽ ഹാസൻ ഇനി രാഷ്ട്രീയത്തിൽ സജീവമാകാനുള്ള പരിപാടിയിലാണ്.
ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് കമല്ഹാസന്, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളെ ഞെട്ടിച്ച കമല്ഹാസന് തന്റെ വ്യക്തി ജീവിതത്തില്‍ താന്‍ ഒരിക്കലും ഒരു പരാജിതനായി തോന്നിയിട്ടില്ലെന്നു തുറന്നു പറയുകയാണ്,സ്വയം പരാജിതനല്ലെന്നു തോന്നുന്നതിന്റെ കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു.
‘എന്റെ വ്യക്തി ജീവിതം പരാജയമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടാകാം. പക്ഷെ എന്നെ സംബന്ധിച്ച് വ്യക്തി ജീവിതത്തില്‍ പരാജയപ്പെട്ടുവെന്ന് ഇതുവരെ തോന്നിയിട്ടില്ല. ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങളിലൂടെ മാത്രമേ ഞാനിതുവരെ സഞ്ചരിച്ചിട്ടുള്ളൂ. ജീവിതത്തിലുണ്ടായവര് പലരും പല കാരണങ്ങളില്‍ വേര്‍പിരിഞ്ഞവരാണ്. അവരുമായുള്ള ആ അകല്‍ച്ച സൗഹൃദങ്ങള്ക്കില്ല. പലരുടെ കണ്ണിലും ഞാന്‍ നല്ല ഒരു ഭര്‍ത്താവോ അച്ഛനോ ആയിരിക്കില്ല.
ആരോപണത്തിനിരയാകുന്ന വ്യക്തിയുടെ അതുവരെ ചെയ്ത നല്ല കാര്യങ്ങളൊന്നും അപ്പോള്‍ ആരും ഓര്‍ക്കാറില്ല എന്നതാണ് സത്യം. ആരൊക്കെ എന്നെ വിട്ടുപോയാലും എന്റെ മക്കള്‍ ശ്രുതിയും അക്ഷരയും എനിക്കൊപ്പം തന്നെയുണ്ട്. എന്നെക്കുറിച്ച് വരുന്ന തെറ്റായ ഒരു വാര്‍ത്തപോലും അവരെ രണ്ടുപേരെയും വേദനിപ്പിക്കുന്നില്ല. അത്രമാത്രം സ്നേഹം അവര്‍ എനിക്ക് നല്കുന്നു. എന്നെക്കാളും ഉയരത്തിലാണ് എന്റെ മക്കള്‍ ചിന്തിക്കുന്നത്. ശ്രുതിയുടെ ടാലന്റില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ.എന്റെ മക്കള്‍ എനിക്കൊപ്പമുള്ളപ്പോള്‍ ഞാന്‍ എങ്ങനെ വ്യക്തി ജീവിതത്തില്‍ പരാജയപ്പെടും കമല്ഹാസന് ചോദിക്കുന്നു’.
kamal hassan about daughters
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...