Connect with us

ക്ഷമിക്കണം , പറഞ്ഞ ദിവസം തന്നെ സിനിമ പുറത്തിറക്കാൻ സാധിച്ചില്ല ! – നിരാശയോടെ എനൈ നോക്കി പായും തോട്ട അണിയറ പ്രവർത്തകർ ..

Tamil

ക്ഷമിക്കണം , പറഞ്ഞ ദിവസം തന്നെ സിനിമ പുറത്തിറക്കാൻ സാധിച്ചില്ല ! – നിരാശയോടെ എനൈ നോക്കി പായും തോട്ട അണിയറ പ്രവർത്തകർ ..

ക്ഷമിക്കണം , പറഞ്ഞ ദിവസം തന്നെ സിനിമ പുറത്തിറക്കാൻ സാധിച്ചില്ല ! – നിരാശയോടെ എനൈ നോക്കി പായും തോട്ട അണിയറ പ്രവർത്തകർ ..

ഏറെ വിവാദങ്ങൾക്കും രണ്ടു വർഷത്തെ കാത്തിരിപ്പിനും ഒടുവിലാണ് എനൈ നോക്കി പായും തോട്ട റിലീസിന് തയ്യാറായത് . ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷും മേഘ ആകാശുമാണ് നായകന്മാർ. ഇന്നായിരുന്നു ചിത്രം റിലീസിന് ഒരുങ്ങിയത് . പക്ഷെ നിർഭാഗ്യവശാൽ ഇന്നും ചിത്രം റിലാക്സ് നടന്നില്ല. ക്ഷമാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ .

സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടന്‍ തന്നെ സുഗമമായി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇത്രയും കാലം ഞങ്ങള്‍ വേണ്ടി കാത്തിരുന്ന നിങ്ങള്‍ എല്ലാവരോടും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സെപ്തംബര്‍ 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-നിര്‍മാതാവ് പി മദന്‍ പറഞ്ഞു.

2016 മാര്‍ച്ച് മാസത്തില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനിയായ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമയുടെ റിലീസ് നീണ്ടു പോയി. ചിത്രത്തിലെ ഗാനങ്ങള്‍ ഒന്നര വര്‍ഷം മുന്‍പ് പുറത്തിറങ്ങിയിരുന്നു. ഡര്‍ബുക്ക ശിവ ഒരുക്കിയ ഗാനങ്ങള്‍ മികച്ച പ്രതികരണമാണ് നേടിയത്.

ennai nokki paayum thotta movie release postponed

More in Tamil

Trending

Recent

To Top