സിനിമ താരങ്ങളെല്ലാം വാഹന കമ്പക്കാരാണ് . അവർക്ക് വാഹനങ്ങളോട് പ്രിയം തോന്നിയാൽ എത്ര ലക്ഷങ്ങളും കോ ടികളും മുടക്കി വാങ്ങാം . കാറുകൾ സമ്പാദിക്കുന്നതിൽ മുൻപന്തിയിൽ എന്നും മമ്മൂട്ടിയാണ് . എന്നാൽ യുവതാരങ്ങളൊക്കെ മമ്മൂട്ടിയുടെ ഈ റെക്കോർഡ് തകർക്കുന്ന ലക്ഷണമാണ് .
പ്രിത്വിരാജ് , ടോവിനോ തോമസ് , ജയസൂര്യ തുടങ്ങിയവരൊക്കെ ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഇവരെയൊക്കെ കടത്തി വെട്ടി റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ലോകത്ത് തന്നെ ഏറ്റവും പ്രമുഖരായ ലാൻഡ് ലോവറിന്റെ ഏറ്റവും മികച്ച എസ്യുവികളിലൊന്നായ റേഞ്ച് റോവറാണ് ഫഹദ് ഫാസിൽ സ്വന്തമാക്കിയിരിക്കുന്നത് .
പൂർണ്ണമായും ഇറക്കുമതി ചെയ്തിരുന്ന ഈ റേഞ്ച് റോവർ ഏകദേശം രണ്ടുകോടി രൂപയ്ക്ക് മുകളിൽ മുതൽ മുടക്ക് വരുന്നതാണ്. മലയാളത്തിൽ നിന്നും മുൻപ് പൃഥ്വിരാജ് ആണ് റേഞ്ച് റോവർ സ്വന്തമാക്കിയത് . 5 ലിറ്റര്‍ പെട്രോള്‍ എന്ജിന് 503 ബിഎച്ച്പി കരുത്തും 625 എന്‍എം ടോര്‍ക്കുമുണ്ട്.225 കിലോമീറ്ററാണ് പരമാവധി വേഗത. വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ഈ ആഡംബര എസ്യുവി വില്‍പ്പനയിലുണ്ട്.
3.0 ലീറ്റര്‍ പെട്രോള്‍, 3.0 ലീറ്റര്‍ ഡീസല്‍, 4.4 ലീറ്റര്‍ എസ്ഡിവി8 ഡീസല്‍. 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റര്‍ എന്ജിന് 4000 ആര്‍പിഎമ്മില്‍ 244 ബിഎച്ചിപി കരുത്തും 2000 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റര്‍ എന്‍ജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോര്‍ക്ക് 740 എന്‍എമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...