‘എന്തിനു വേണ്ടിയാണ്, ആദിത്യനെ മാറ്റി നിർത്തിയത്; ശക്തമായി തന്നെ തിരിച്ചു വരും

മലയാള ടെലിവിഷൻ പരമ്പരയിലെ ജനപ്രിയ താരങ്ങളാണ് നടി അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും. ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയത്. ഇതായിപ്പോൾ ആദിത്യൻ ജയനെ കലാലോകം അകറ്റി നിർത്തുന്നതായി സുഹൃത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ഇതാണിപ്പോൾ വൈറലായി മാറുന്നത്. ആദിത്യന്റെ സുഹൃത്ത് ആര്യൻ നിഷാദ് എന്നയാളാണ് ഇങ്ങനെ ഒരു ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്.
ആര്യന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ….
‘എന്തിനു വേണ്ടിയാണ്, ആർക്ക് വേണ്ടിയാണ്, അനശ്വരനായ ജയന്റെ സഹോദരപുത്രനായ ആദിത്യൻ ജയൻ എന്ന ഈ അനുഗ്രഹീത കലാകാരനെ കലാലോകം ഇങ്ങനെ അകറ്റി നിർത്തുന്നത്. ആരൊക്കെ അകറ്റി നിർത്തിയാലും പ്രിയ സുഹൃത്തേ കൂടെ ഞാനുണ്ട്. കൂടാതെ താങ്കളെ സ്നേഹിക്കുന്ന ഒരു പാട് പേർ ഉണ്ട്. ഒപ്പം അനശ്വരനായ ജയൻ സാറിന്റെ അദൃശ്യ സാന്നിധ്യവും എന്നും കൂടെ ഉണ്ടാവും. താങ്കൾ എന്റെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു.
dont worry dear ആദിത്യൻ. – ആര്യൻ ഫേസ്ബുക്കിൽ കുറിച്ചു.
തൊട്ടുപിന്നാലെ തന്നെ ഇതിന് മറുപടിയുമായി ആദിത്യനും രംഗത്തെത്തി. ,എന്നെ ‘ആരും അകറ്റി നിർത്തിയതല്ല. കുറച്ചു സമയം മോശം. തിരിച്ചു വരും, ശക്തമായി തന്നെ. കാരണം ജോലിയിൽ ഞാൻ കള്ളം കാണിച്ചിട്ടില്ല. സുഹൃത്തേ, എന്നെ സ്നേഹിക്കുന്നവർ ഒരുപാട് പേരാണ്. അവരുടെ പ്രാർത്ഥന ഉണ്ട് എന്റെ ഒപ്പം. വിജയ് സർ പറഞ്ഞതു പോലെ എനിക്ക് പോകേണ്ട ട്രെയിൻ വരാൻ അൽപം വെയ്റ്റ് ചെയ്യുന്നു. അത്രേ ഉള്ളൂ. അതു വരെ കാഴ്ച കണ്ടു നിൽക്കുന്നു എന്നു മാത്രം. എനിക്കു വേണ്ടി എഴുതിയ ഈ പോസ്റ്റിനു നന്ദി’ എന്ന് കമന്റായി ആദിത്യൻ മറുപടിയും കുറിച്ചു.
adithyan’s friend reveals
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...