
Malayalam
ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്;മമ്മൂട്ടിയ്ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് സീമ!
ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്;മമ്മൂട്ടിയ്ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് സീമ!

By
മലയാള സിനിമാലോകം ഒരുസമയത്ത് ഈ നായികയുടെ കൈകളിൽ ഭദ്രമായിരുന്നു.മലയാള സിനിമ ലോകത്തെ മിക്ക നടൻമാരുടെയും നായികയാണ് സീമ.മലയാളത്തിൽ സീമ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. എഴുപതുകളുടെ അവസാനം മുതൽ എൺപതിന്റെ മധ്യം വരെയും മലയാളസിനിമയിലെ സൂപ്പർനായികയായിരുന്നു സീമ.
പ്രേംനസീർ മുതൽ അക്കാലത്തെ താരരാജാക്കന്മാരുടെയെല്ലാം നായികയായി സീമ പ്രേക്ഷകർക്ക് മുന്നിലെത്തി. ഇതിൽ ജയൻ- സീമ തരംഗത്തിന് ശേഷം മമ്മൂട്ടിക്കൊപ്പമാണ് പ്രേക്ഷകർ സീമയെ ഏറ്റവും കൂടുതൽ കണ്ടത്. അടിയൊഴുക്കുകൾ, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, ആൾക്കുട്ടത്തിൽ തനിയെ, ആവനാഴി, മഹായാനം, അതിരാത്രം, കരിമ്പിൻപൂവിനക്കരെ തുടങ്ങിയ എത്രയോ ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു.
എന്നാൽ താൻ ജീവിതത്തിൽ ആദ്യമായി മമ്മൂട്ടിയെ കണ്ട സന്ദർഭത്തെ കുറിച്ച് പറയുകയാണ് സീമ. സ്ഫോടനം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു അത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്കൊപ്പമുള്ള ഓർമ്മകൾ സീമ പങ്കുവച്ചത്.സീമയുടെ വാക്കുകൾ-സ്ഫോടനത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. വലിയ ഭാവത്തിലാണ് ആളിന്റെ ഇരിപ്പ്.
ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ സീമ. ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്. ഇതാണ് മമ്മൂട്ടിയുമായുള്ള ആദ്യ സംഭാഷണം. വിവാഹം കഴിഞ്ഞ് പിറ്റേ വർഷം മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ശശിയേട്ടൻ (ഐ.വി ശശി) എന്നെ വിളിച്ചു. എനിക്ക് ആളിനെ അറിയാമെന്നും നല്ല കഴിവുണ്ടെന്നും പറഞ്ഞു. മമ്മൂട്ടിയോടൊപ്പം 47 സിനിമകളിൽ അഭിനയിച്ചു.
seema talk about mammootty
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....