
Malayalam
ജന്മദിനത്തില് സര്‍പ്രൈസ് കൊടുത്ത ആരാധകന് ഉഗ്രന്‍ സര്‍പ്രൈസ് തിരിച്ചു നല്കി നടന് ജയസൂര്യ!
ജന്മദിനത്തില് സര്‍പ്രൈസ് കൊടുത്ത ആരാധകന് ഉഗ്രന്‍ സര്‍പ്രൈസ് തിരിച്ചു നല്കി നടന് ജയസൂര്യ!

By
മലയാള സിനിമയുടെ സൂര്യന് ഇന്ന് ജന്മദിനം .ജയസൂര്യയ്ക്കു ജന്മദിനത്തിന് ഒരുപാട് ആരാധകരാണ് ജന്മദിനത്തിന് വിഡിയോകളും ആശംസകളും നേരുന്നത് . ജന്മദിനത്തില് സര്‍പ്രൈസ് വിഡിയോ ഒരുക്കിയ ആരാധകന് ഉഗ്രന്‍ സര്‍പ്രൈസ് തിരിച്ചു നല്കി നടന് ജയസൂര്യ. ജയസൂര്യയുടെ സിനിമയിലെയും അഭിമുഖങ്ങളുടെയും രംഗങ്ങള്‍ കോര്‍ത്തിണക്കി മാഷപ്പ് വിഡിയോ ഒരുക്കിയ യുവ എഡിറ്റര്‍ ലിന്റൊ കുര്യനെ സിനിമയിലേക്ക് ക്ഷണിച്ചാണ് അദ്ദേഹം ഞെട്ടിച്ചത്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിന്റൊ ഒരുക്കിയ മാഷപ്പ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘ഇത്രയും ഗംഭീരമായ പിറന്നാള്‍ സമ്മാനം നല്‍കിയതിന് ഒരുപാടു നന്ദി,’ എന്നു കുറച്ചുകൊണ്ട് ജയസൂര്യ മാഷപ്പ് വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചു. ലിന്റോയെ അഭിനന്ദിച്ച് ഒട്ടനവധിയാളുകളാണ് രംഗത്ത് വന്നത്.
ജയസൂര്യ വിളിച്ചത് തനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ലിന്റോ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
ഞാന്‍ ജയസൂര്യയുടെ ആരാധകനാണ്. എല്ലാ നടന്മാരുടെയും മാഷപ്പ് വീഡിയോ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ജയേട്ടന്റെ മകന് അദ്വൈത് എനിക്ക് ഒരു മെസേജ് അയച്ചു. എന്റെ വീഡിയോസ് കാണാറുണ്ട്. നല്ലതാണെന്ന് ആ കുട്ടി പറഞ്ഞു. അപ്പോഴാണ് ജയേട്ടന്റെ പിറന്നാളിന്റെ കാര്യം ഞാന്‍ ഓര്‍ക്കുന്നത്. ‘ഒരു വീഡിയോ ചെയ്ത് അയച്ചു തന്നാല്‍ ജയേട്ടനെ കാണിക്കുമോ’ എന്ന് അദ്വൈതിനോട് ചോദിച്ചു. അങ്ങനെയാണ് വീഡിയോ ജയേട്ടന് കാണുന്നത്.
ഒരു തമാശയ്ക്ക് വേണ്ടിയാണ് ചെയ്തത്. ജയേട്ടന് അത് കാണുമെന്നും ഷെയര്‍ ചെയ്യുമെന്നും ഞാന്‍ കരുതിയില്ല. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാനിപ്പോള്‍ മുംബൈയിലാണുള്ളത്. നാട്ടിലെത്തിയാല്‍ നേരില്‍ കാണാണമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല- ലിന്റോ പറഞ്ഞു.
Jayasurya birthday actor invites young editor Linto kurien to Cinema, who made mashup video
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...