Connect with us

ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് ലാലിൻറെ വലിയ ആഗ്രഹം;മോഹൻലാലിനെ കുറിച്ച് മനസ് തുറന്ന് പ്രിയദർശൻ

Malayalam

ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് ലാലിൻറെ വലിയ ആഗ്രഹം;മോഹൻലാലിനെ കുറിച്ച് മനസ് തുറന്ന് പ്രിയദർശൻ

ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് ലാലിൻറെ വലിയ ആഗ്രഹം;മോഹൻലാലിനെ കുറിച്ച് മനസ് തുറന്ന് പ്രിയദർശൻ

ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻറെ സ്വപ്നമെന്ന് വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ നിന്ന് ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും ചുവടു വെയ്ക്കാനൊരുങ്ങുകയാണ് നടന്‍ മോഹന്‍ലാല്‍ അദ്ദേഹം തന്നെ നായകനാകുന്ന ചിത്രത്തിന് ആശംസയറിയിച്ച്‌ രംഗത്ത് വന്നിരിക്കുന്ന വേളയിലാണ് പ്രിയദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലാല്‍ ഒരു ജീനിയസാണെന്നും ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്വഭാവമില്ല എന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കൈലാസത്തില്‍ ആരുമറിയാതെ അലയണമെന്ന സ്വപ്നം അതിലൊന്നാണെന്നും അദ്ദേഹം പറയുന്നു. മരക്കാറിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ കഥ പറഞ്ഞത്. കൂടെ ഉണ്ടാവില്ലെ എന്ന് പ്രിയദര്‍ശനോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ ഈ സിനിമ മോഹന്‍ലാലിന് ചെയ്യാന്‍ സാധിക്കും എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാകാന്‍ ലാലിന് കഴിയുമെന്നാണ് പ്രിയദര്‍ശന്റെ വിശ്വാസം. സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച്‌ കൃത്യമായ ധാരണയുള്ളയാള്‍ മോശം സംവിധായകനാവില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

priyadarshan- says about mohanlal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top