Connect with us

ഷീലാമ്മയെ നോക്കി ആ ഗർഭം തൻറെതെന്ന് സത്യൻ മാഷും നസീർ സാറും;വെളിപ്പെടുത്തലുമായി ജയറാം!

Malayalam

ഷീലാമ്മയെ നോക്കി ആ ഗർഭം തൻറെതെന്ന് സത്യൻ മാഷും നസീർ സാറും;വെളിപ്പെടുത്തലുമായി ജയറാം!

ഷീലാമ്മയെ നോക്കി ആ ഗർഭം തൻറെതെന്ന് സത്യൻ മാഷും നസീർ സാറും;വെളിപ്പെടുത്തലുമായി ജയറാം!

മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇന്നും വാഴുന്നവരാണ് സത്യൻ ,പ്രേം നസീർ ,ഷീല,.മലയാള സിനിമ ഉള്ളിടത്തോളം കാലം ഓർക്കപ്പെടുന്ന പേരുകളാണ് സത്യൻ, പ്രേം നസീർ, ഷീല. ഒരുകാലത്ത് മലയാളസിനിമാ മേഖലയെ അടക്കിവാണിരുന്നത് ഇവർ മൂവരുമായിരുന്നെന്ന് നിസംശയം പറയാം. സത്യൻ- ഷീല- നസീർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളിൽ പലതും സിനിമാ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടവയാണ്. മൾട്ടി സ്‌റ്റാർ ചിത്രങ്ങൾ പണ്ടും സർവസാധാരണമായിരുന്നെങ്കിലും ഇന്നത്തേതിൽ നിന്നും വിഭിന്നമായി അതൊരു സ്‌നേഹക്കൂട്ടായ്‌മ തന്നെയായിരുന്നു. കാരവാനുകളിൽ ഒതുങ്ങുന്ന നവസിനിമാമേഖലയ്‌ക്ക് അറുപതുകളിലെയും എഴുപതുകളിലും മലയാള ചലച്ചിത്ര ലോകത്തെ സൗഹൃദത്തെ കുറിച്ച് കേട്ടുകേൾവി പോലും ഉണ്ടാകില്ല. എന്നാൽ അത്തരത്തിലൊരു നർമ്മ മുഹൂർത്തം പങ്കുവയ്‌ക്കുകയാണ് നടൻ ജയറാം.

കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു നസീറും സത്യനും ഷീലയും ഒത്തുചേർന്ന ഒരു സിനിമാ ലൊക്കേഷനിൽ ഉണ്ടായ സന്ദർഭത്തെ കുറിച്ച് ജയറാം മനസു തുറന്നത്. പഴയകാലത്തെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ നടീനടന്മാരുടെ സൗഹൃദത്തെകുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ജയറാമിന്റെ വാക്കുകൾ-

‘ഒരിക്കൽ ഷീലാമ്മ ഒരു തമാശ പറഞ്ഞു. ഏതോ അഭിമുഖത്തിൽ പറഞ്ഞതാണ്. പിന്നെ ഞാൻ തന്നെ അതിനെകുറിച്ച് നേരിട്ട് ചോദിക്കുകയും ചെയ്‌തു. സത്യൻ മാഷും പ്രേംസനീറും ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചിത്രമാണ്. ഒരു മലഞ്ചെരുവിലാണ് ഷൂട്ടിംഗ്. ഷൂട്ടിനിടയിൽ സത്യൻ മാഷ് പറഞ്ഞു, ഈ ഗർഭം എന്റേതാണ്. അല്ല എന്റേതാണെന്ന് ഉടനെ നസീർ സാറും പറഞ്ഞു. അങ്ങനെ ഒരു മണിക്കൂറോളം രണ്ടുപേരും വാദിക്കാൻ തുടങ്ങി. ഉച്ചയായപ്പോഴാണ് എല്ലാവർക്കും സംഗതി മനസിലായത്. സിനിമയിൽ ഷീലാമ്മ ഗർഭിണിയായിട്ടാണ് അഭിനിയിക്കുന്നത്. അതിനായിട്ട് വയറിൽ ഒരുതലയിണ വച്ച് കൊട്ടിയിട്ടുമുണ്ട്. ഉച്ചയ്‌ക്ക് ഒരു മരച്ചുവട്ടിൽ കിടക്കാൻ ആ തലയിണയ്‌ക്ക് വേണ്ടിയായിരുന്നു രണ്ടു പേരുടെയും തർക്കം. അങ്ങനെയൊക്കെയായിരുന്നു അവരുടെ കാലഘട്ടത്തിൽ’.

jayaram talk about sheela, prem naseer and sathyan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top