
Tamil
എന്നെ പലരും നന്നായി പറ്റിച്ചിട്ടുണ്ട്;വെളിപ്പെടുത്തലുമായി ധനുഷ്!
എന്നെ പലരും നന്നായി പറ്റിച്ചിട്ടുണ്ട്;വെളിപ്പെടുത്തലുമായി ധനുഷ്!
Published on

By
തമിഴിന്റെ സൂപ്പർ താരമാണ് ധനുഷ്.കൂടാതെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മരുമകനും. ധനുഷിനൊപ്പം മഞ്ജു വാര്യരും പുതിയ ചിത്രത്തിൽ എത്തുന്നുണ്ട് എന്ന വാർത്ത വളരെ വൈറലായിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ സിനിമകളുടെ തിരക്കിലാണ്. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമയിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മഞ്ജു. ധനുഷ് നായകനായിട്ടെത്തുന്ന അസുരന് എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നത്. കഴിഞ്ഞ ദിവസം അസുരന്റെ ഓഡിയോ ലോഞ്ച് അതിവിപുലമായി നടത്തിയിരുന്നു.
തന്നെ പല നിര്‍മാതാക്കളും പറ്റിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ധനുഷ്. വെട്രിമാരന് സംവിധാനം ചെയ്യെുന്ന അസുരന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് താരം തനിക്ക് നിര്‍മാതാക്കള്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. .അസുരന് ഓഡിയോ ലോഞ്ചില്‍ ധനുഷ് നടത്തിയ പ്രസംഗം വിവാദമാകുന്നു. തമിഴിലെ ചില നിര്‍മാതാക്കള്‍ക്കെതിരെയായിരുന്നു ധനുഷിന്റെ ഒളിയമ്പുകള്‍. ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിര്മാതാക്കളില്നിന്നേ മുഴുവന്‍ പ്രതിഫലം ലഭിക്കുകയൂള്ളുവെന്നും പലരും കബളിച്ചിട്ടുണ്ടെന്നും ധനുഷ് പറഞ്ഞു.
കാക്കമുട്ടൈ, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരത്തിനര്‍ഹനായ നിര്‍മാതാവാണ് ധനുഷ്. അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
ധനുഷിനെതിരേ പ്രശ്സത നിര്‍മാതാവ് അഴകപ്പന്‍ രംഗത്ത് വന്നു. തമിഴിലെ നിര്‍മാതാക്കളെയെല്ലാം പ്രതികൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൂപ്പര്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. രജനികാന്ത് 70-60 കോടി വരെ. അവരുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മാതാക്കളുടെ കഥ അവിടെ തീരും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ധനുഷ് അതെക്കുറിച്ച് പറയുന്നില്ല- അഴകപ്പന്‍ ചോദിക്കുന്നു. ധനുഷിനൊപ്പം മുഖാമുഖമിരുന്ന് സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമായപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ധനുഷിനെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി. ഐ സ്റ്റാന്റ് വിത്ത് ധനുഷ് എന്ന ഹാഷ് ടാഗ് വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
about danush talk
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...