Connect with us

ആത്മഹത്യ ശ്രമവും അറസ്റ്റും ! ബിഗ് ബോസ്സിൽ നിന്ന് കമൽ ഹാസ്സൻ പിന്മാറിയേക്കും !

Tamil

ആത്മഹത്യ ശ്രമവും അറസ്റ്റും ! ബിഗ് ബോസ്സിൽ നിന്ന് കമൽ ഹാസ്സൻ പിന്മാറിയേക്കും !

ആത്മഹത്യ ശ്രമവും അറസ്റ്റും ! ബിഗ് ബോസ്സിൽ നിന്ന് കമൽ ഹാസ്സൻ പിന്മാറിയേക്കും !

വമ്പൻ വിവാദങ്ങളുമായി തരംഗമായി മാറുകയാണ് ബിഗ് ബോസ് തമിഴ് പതിപ്പ് . ആത്മഹത്യ ശ്രമവും അറസ്റ്റും ഒക്കെയായി ബിഗ് ബോസ് വാർത്തകളിൽ നിറയുകയാണ് . കമല്‍ ഹാസന്‍ അവതരകനായിട്ടെത്തുന്ന ഷോയുടെ മൂന്നാം സീസണ്‍ ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.

തമിഴില്‍ തുടക്കം മുതല്‍ കമല്‍ ഹാസനായിരുന്നു അവതാരകന്‍. മൂന്ന് സീസണുകളിലും താരത്തിന്റെ നേതൃത്വത്തിലായിരുന്നു. ബിഗ് ബോസില്‍ നിന്നുമുള്ള കമല്‍ ഹാസന്റെ ചില പരാമര്‍ശങ്ങള്‍ വമ്പന്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി മാറിയിരുന്നു.

ഇപ്പോഴിതാ കമല്‍ ഹാസന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമല്‍ ഹാസന്‍ പോവുകയാണെങ്കില്‍ അദ്ദേഹത്തിന് പകരം മറ്റാരാണ് അവതാരകനായിട്ടെത്തുന്നതെന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു.

നടന്‍ ചിമ്പു ബിഗ് ബോസ് അവതാരകന്‍ ആയേക്കും എന്ന സൂചനകള്‍ പ്രചരിക്കുകയാണ്. എന്നാല്‍ കമല്‍ഹാസന് പകരം ചിമ്പുവിനെ ആ സ്ഥാനത്ത് കാണാന്‍ കഴിയില്ലെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.

kamal hassan decided to leave big boss tamil ?

More in Tamil

Trending